വംഗക്കടലിൻ കരയിൽ-മാനം
മുട്ടിക്കിടക്കുന്നതെന്തെ?
പക്ഷിപറക്കുന്നതാണോ-അതൊ
നക്ഷത്രം താഴെ വരുന്നൊ?
പക്ഷി പറക്കുന്നതല്ല-കുഞ്ഞേ
നക്ഷത്രക്കാഴ്‌ചയുമല്ല,
ശ്രീ യേശുനാഥന്റെ അന്ത്യം-ഒരു
കുരിശിൽ തറച്ചിട്ടല്ലേ?
ആ ദുഃഖസ്മരണതൻ-ചിഹ്‌ന
മായുള്ള കുരിശാണ് കുഞ്ഞേ,
ഏതാണാമോഹനഹർമ്യം-അമ്മേ
പൊന്നിൻ കുരിശിന്നടിയിൽ?
കുഞ്ഞേ അറിയുകയില്ലേ-ദിവ്യ
മാതാവിന്നൽഭുത സിദ്ധി?
ചൊല്ലിത്തരികയെന്നമ്മേ-ദിവ്യ
മാതാവിൻ തിരുനാമം വേഗം.
അമ്മ മഹാദേവാലയത്തിൽ -അല്ലേ
വെളാങ്കണ്ണിയിലെ അമ്മ!
ഭക്തർക്കനുഗ്രഹം നൽകും-പുണ്യ
വതിയാണ് മാതാവ് കുഞ്ഞേ!
സർവ്വമതസ്ഥരും വന്നു-ശാന്തി
തേടുന്നിടമാണീ കോവിൽ
Generated from archived content: poem4_nov20_07.html Author: a_gangadharan
Click this button or press Ctrl+G to toggle between Malayalam and English