ഒന്നാം പൂവാം തുമ്പപ്പൂവില്ലാതെ…

തുമ്പ വിരിഞ്ഞതൊ,

താരനിരകളോ

ശങ്കിച്ചു പോയി ഞാൻ

യാത്രാമദ്ധ്യേ,

കേട്ടു ഞാൻ പൂവിളി

കാണാമറയത്ത്‌

നിന്നെന്റെ കർണ്ണങ്ങൾ-

ക്കിമ്പമായി

മറ്റാരുമല്ലെന്നു-

റപ്പായതിവേഗം

പണ്ടത്തെയെന്നിലെ

ഞാനാണത്‌!

തുമ്പപ്പൂ തൊട്ടുത-

ലോടുവാനായി ഞാൻ

മുന്നോട്ടു മെല്ലെ

നടന്നനേരം.

എന്റെ പിറകിലായ്‌

നിറുത്തിയൊരു കാർ

വാതിൽ തുറന്നവൻ

ചൊന്നെന്നോട്‌.

“തുമ്പ പറിക്കുവാൻ

കുഞ്ഞൊന്നുമല്ലച്ഛൻ

ചന്തയിൽ പൂക്കളു-

ണ്ടിഷ്ടംപോൽ വാങ്ങുവാൻ

പണ്ടത്തെക്കാലത്തെ

ഓണമല്ലോർക്കുക

ആരാനും കണ്ടെങ്കി-

ലെന്തു തോന്നും?

Generated from archived content: poem3_sept20_07.html Author: a_gangadharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English