പടികയുക
പടിപടിയായി
ഉയരത്തിൽ നിന്നും
ഉയരത്തിലെത്താൻ
കയറിയപടി
മറന്നുപോകല്ലെ
ഇറങ്ങുവാൻ വേണം
പടികളത്രയും
അടിയിലെ പടി-
ക്കടുത്തായുണ്ടാവാം
പടികയറുവാൻ
കഴിയാത്തകൂട്ടർ
ഒരു കരം നീട്ടി
കയറ്റുക കൂടെ,
ഉയരത്തിലെത്താൻ
കൊതിയവർക്കില്ലെ?
ഉയരത്തിലുള്ള
സുഖകരദൃശ്യം
പകർന്നു നൽകുക
പരിചിതർക്കെല്ലാം
കുനിയണം തല
ഉയരത്തിൽ നിന്നും
വിനയമില്ലെങ്കിൽ
വിനയായിവരും
ഗജരാജൻപോലും
അടിതെറ്റി വീഴും
തലക്കനം വന്നാൽ
അഹംഭാവി വീഴും
തലയുടെ കനം
കുറയുവാൻ വേണം
മലനിരപോലെ
മനോജ്ഞമാം മനം!
Generated from archived content: poem2_july26_07.html Author: a_gangadharan
Click this button or press Ctrl+G to toggle between Malayalam and English