പ്രശസ്ത ചലച്ചിത്ര- നാടക നടൻ കൈനകരി തങ്കരാജ് (77) അന്തരിച്ചു. കൊല്ലം കേരളപുരം വേലംകോണം സ്വദേശിയാണ്.
പതിനായിരത്തിലധികം നാടകവേദികളില്‍ പ്രധാനവേഷത്തിലെത്തിയ നടനായിരുന്നു തങ്കരാജ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്ന ചിത്രത്തിലെ മുഖ്യവേഷത്തിൽ എത്തിയത് കരിയറിലെ പ്രധാനപ്പെട്ട നേട്ടങ്ങളിൽ ഒന്നായി.
ലൂസിഫറിലെ കൃഷ്ണൻ നെടുമ്പള്ളി, ഇഷ്ഖിലെ മുരുകൻ, ഹോമിലെ അപ്പച്ചൻ എന്നീ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.