കാടിനെ ചെന്നു തൊടുമ്പോള്‍

16411_12156

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘മലമുഴക്കി’ എന്ന കോളത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരം. പ്രകൃതിയെ സ്‌നേഹിക്കുന്ന ഓരോ മനുഷ്യനും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം. കളര്‍ച്ചിത്രങ്ങളോടെ..

‘കാടുമായുള്ള അഹന്ത വെടിഞ്ഞ കൂടിച്ചേരല്‍ സാധ്യമാക്കുന്ന അസാധാരണ ബോധജ്ഞാനങ്ങളുടെ അനുഭവകഥകളാണ്, ലോകോത്തര വന്യജീവിച്ഛായാഗ്രാഹകരിലൊരാളായ എന്‍.എ. നസീര്‍ ഈ ഗ്രന്ഥത്തില്‍ നമ്മോടു പറയുന്നത്. വനലോകങ്ങളുമായുള്ള അവിസ്മരണീയങ്ങളായ നേര്‍ക്കാഴ്ചകളുടെ ഒരു കാലിഡോസ്‌കോപ്പിനുള്ളിലേക്ക് നസീര്‍ നമ്മെ നയിക്കുന്നു, ഒരു ജീവനുള്ള മഹാ വനമധ്യത്തിലേക്ക് യാത്ര കൊണ്ടുപോകുംപോലെ. തന്റെ കാമറയുടെ പ്രയോഗത്തിലേക്ക് ചേര്‍ത്തുവെക്കുന്ന അതേ മാധുര്യത്തോടും ലാവണ്യത്തോടുമാണ് നസീര്‍ തന്റെ തൂലിക ചലിപ്പിക്കുന്നത്. മരങ്ങളും പൂക്കളും ചെടികളും വള്ളികളും മൃഗപക്ഷികളും അരുവികളും മീനുകളും എറുമ്പുകളും പാമ്പുകളും പൂമ്പാറ്റകളും വെളിച്ചവും ഇരുട്ടും തണുപ്പും ചൂടും വിശപ്പും വിപത്തും ഇരതേടലും ഇണചേരലുമെല്ലാമടങ്ങിയ കാടിന്റെ പ്രപഞ്ചത്തെ, അതിനെ നിബന്ധനകളില്ലാതെ ആശ്‌ളേഷിക്കുന്ന ഒരുവനു മാത്രം സമാഹരിക്കാന്‍ കഴിയുന്ന അസാധാരണമായ ജീവസത്തയോടെ നസീര്‍ നമ്മുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടുത്തുന്നു. ലളിതവും ഭാവാത്മകവും സുന്ദരവുമായ ഹൃദയഭാഷണമാണ് നസീറിന്റെ ഗദ്യം. അതിന്റെ ഉത്കൃഷ്ടപാരമ്പര്യത്തില്‍ ഇന്ദുചൂഡനെയും ശിവദാസമേനോനെയും ജോണ്‍സിയെയും രാജന്‍ കാക്കനാടനെയും നാം കണ്ടുമുട്ടുന്നു. കുഞ്ഞിരാമന്‍ നായരും രമണന്റെ ചങ്ങമ്പുഴയും അവിടെയുണ്ട് ഒരുപക്ഷേ, ബഷീര്‍ എന്ന സൂഫിയും. നസീറിലെ എഴുത്തുകാരന് കാമറ ഒരു നിമിത്തമായിരിക്കാം. അതേസമയം അത് പരിണാമോന്മുഖവും ഹരിതവും ആധുനികവുമായ ഒരു ആത്മീയതയുടെ വഴികാട്ടികൂടിയായിത്തീരുന്നു.’- സക്കറിയ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English