മലയാളത്തിലെ പുതിയ കഥാഭാവനയെ നിരൂപണങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കും വിധേയമാക്കുന്ന കൃതി. ആധുനികോത്തര കാലത്തിന്റെ ആത്മാവ് സന്നിവേശിക്കപ്പെട്ട ഇ.സന്തോഷ്‌കുമാര്‍, എസ്. ഹരീഷ്, ഉണ്ണി, സന്തോഷ് ഏച്ചിക്കാനം, സുഭാഷ്ചന്ദ്രന്‍, പ്രമോദ് രാമന്‍, പി.വി. ഷാജികുമാര്‍ എന്നിവരുടെ കഥകളുടെ വിശദവായനകള്‍. ആധുനികോത്തരസന്ദിഗ്ദ്ധതകളുടെ കാലയളവില്‍ എഴുതിയ എന്‍.എസ്. മാധവന്‍, എന്‍. പ്രഭാകരന്‍, സാറാജോസഫ്, അയ്മനം ജോണ്‍, അശോകന്‍ ചരുവില്‍, ഗ്രേസി എന്നിവരുടെ കഥകളെ കുറിച്ചും പുതിയ വായനകൾ പങ്കുവെക്കുന്ന കൃതി. വി വിജയകുമാർ ആണ് പുസ്തകം എഴുതിയിരിക്കുന്നത്.
പുസ്തകം തപാലില്‍ ലഭിക്കാന്‍ 8086126024, 9539055045 എന്നീ നമ്പരുകളില്‍സന്ദേശങ്ങളയക്കുക.വിലാസം: ലോഗോസ് ബുക്‌സ്, വിളയൂര്‍ (തപാല്‍), പാലക്കാട്, 679309