“ആധുനിക മലയാള സാഹിത്യത്തിലെ ഏറ്റവും സുന്ദരവും കെട്ടുറപ്പുള്ളതും അഭേദ്യവുമായ കോട്ടയാണ് ഏം.ടി.യുടെ സാഹിത്യം. എഴുത്തുകാരനാവാൻ വേണ്ടിയാണ് താൻ ജനിച്ചതെന്ന് സന്ദേഹമൊട്ടുമില്ലാതെ പറയുന്ന അദ്ദേഹം തന്റെ എഴുത്തിലൂടെയും, സിനിമകളിലൂടെയും നമ്മുടെ സമൂഹത്തിൽ നടത്തിയ പരിവർത്തനങ്ങളും പ്രകോപനങ്ങളും ഒരിക്കലും വിസ്മരിക്കാനാവാത്തവയാണ്. നമ്മുടെ കാലത്തെ മഹാനായ ഈ മനുഷ്യന്റെ സാഹിത്യജീവിതത്തിലൂടെയും, പുസ്തകങ്ങളിലൂടെയും, കഥാസന്ദർഭങ്ങളിലൂടെയും എസ്. ജയചന്ദ്രൻ നായർ എന്ന വലിയ വായനക്കാരൻ നടത്തുന്ന തീർത്ഥാടനമാണ് ഈ പുസ്തകം”
മലയാള സാഹിത്യത്തിലെ ഏറെ വായിക്കപ്പെട്ട ഒരെഴുത്തുകാരനെക്കുറിച്ചുള്ള പഠനങ്ങൾ.മലയാളത്തിന്റെ സുകൃതം ,കുഞ്ഞോപ്പോളെ തേടി ,ശബ്ദമില്ലാത്ത കരച്ചിലുകൾ ,കൂടല്ലൂരിന്റെ ജീവചരിത്രകാരൻ ,മഹാബലവാന്റെ ദുഃഖം എന്നിങ്ങനെ 12 ഉപന്യാസങ്ങൾ അടങ്ങിയ കൃതി
Click this button or press Ctrl+G to toggle between Malayalam and English