കഥക്ക് ഒരു സാർവദേശീയ ഭാഷയുണ്ട് . എവിടയുമുള്ള മനുഷ്യരോടും അത് ദേശാതിതിരുകൾക്കപ്പുറത്തു സംസാരിക്കുന്നുണ്ട് . എഴുത്തുകാരൻ താൻ ജനിച്ചു വളര്ന്ന മണ്ണിന്റെ സ്വഭാവത്തിന് അനുസ്രതമായാണ് ചിന്തിക്കുന്നതും എഴുതുന്നതും . ഈ ചിന്തകളെ കലാപരമായി ക്രമപ്പെടുത്തുക എന്ന അറിവാണ് കഥയെഴുത്തിന്റെ രസതന്ത്രം.
മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകരേയും അവരുടെ കഥകളെയും ടി .പത്മനാഭൻ അവതരിപ്പിക്കും.പുസ്തക പ്രകാശനത്തിനൊപ്പം സാംസ്കാരിക സമ്മേളനവും നടക്കും.