പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ബ് കഥകളി ആരാധകർക്കായി കഥകളി മേള ഒരുക്കുന്നു.കഥകളിമേള — 2019 എന്നു പേരുനല്കിയ പരിപാടിയിൽ കേരളത്തിലെ പ്രഗത്ഭരായ കഥകളി ആചാര്യന്മാർ പങ്കെടുക്കും.അയിരൂർ ചെറുകോൽപ്പുഴ പമ്പാ മണൽപ്പുറത്തുവെച്ചാണ് പരിപാടി അരങ്ങേറുന്നത്.2019 ജനുവരി 7 മുതൽ 13 വരെ ആണ് കഥകളി മേള.
വൈകിട്ട് 7 മുതൽ ആയിരിക്കും കഥകളി നടക്കുക.7.01.2019— ഉത്തരാസ്വയംവരം ( സമ്പൂർണ്ണം) 8.01.2019 — ലവണാസുരവധം
9.01.2019 — കാലകേയവധം (ഒന്നാം ഭാഗം) 10.01.2019 — കാലകേയവധം ( രണ്ടാം ഭാഗം)11.01.2019 — നളചരിതം രണ്ടാം ദിവസം 12.01.2019 — നളചരിതം മൂന്നാം ദിവസം.13.01.2019 — ദുര്യോധനവധം ( സമ്പൂർണ്ണം). ഇരുനൂറോളം കഥകളി കലാകാരന്മാർ പരിപാടിയുടെ ഭാഗമാകും.
Home പുഴ മാഗസിന്