കഥാബീജം

fb_img_1445014804269

പതിവു സമ്പ്രദായമനുസരിച്ച് ഒന്നുകിൽ റെയിവെ സ്റ്റേഷനിൽ അല്ലെങ്കിൽ ബസ് സ്റ്റാന്റിൽ അല്ലെങ്കിൽ തീവണ്ടിയിലെ യാത്രക്കിടയിൽ ..ഇവിടങ്ങളിലൊക്കെയാണല്ലോ കഥാ സന്ദർഭങ്ങൾ വീണു കിട്ടുന്നത്. അങ്ങനെ വിശ്വസിച്ചാണ് നമ്മുടെ യുവകഥാകൃത്തും കാലേകൂട്ടി റെയിൽവെ സ്റ്റേഷനിലെത്തിയത്.ചെന്നപ്പോൾ തന്നെ എന്തോ പന്തികേട് മണത്തു.പതിവ് തിരക്കും ബഹളവുമൊന്നും കാണാനില്ല.വിരലിലെണ്ണാൻ പോലും തികയാത്ത ആളുകൾ അങ്ങുമിങ്ങും നിൽക്കുകയും ഇരിക്കുകയും ചെയ്യുന്നു.ഇപ്പോൾ ഏതെങ്കിലും വണ്ടി കടന്നു പോയതു കൊണ്ടാകാം തിരക്ക് കുറവെന്ന് കരുതി ബെഞ്ചിന്റെ ഒരു മൂലയ്ക്ക് അയാൾ ഇരിപ്പുറപ്പിച്ചു.
അപ്പോഴാണ് പ്ളാറ്റുഫോം ടിക്കറ്റ് എടുത്തിട്ടില്ലല്ലോ എന്ന കാര്യം ഓർമ്മ വന്നത്.ഇനി ഏതായാലും എഴുന്നേറ്റ് പോയി ടിക്കറ്റെടുക്കാനൊന്നും വയ്യ. ആരെങ്കിലും പിടിക്കുന്നെങ്കിൽ പിടിക്കട്ടെ,അങ്ങനയെങ്കിലും ഒരു കഥാബീജം കിട്ടിയാൽ അതുമായി..കാത്തിരിപ്പ് നീണ്ടെങ്കിലും തീവണ്ടിയുടെ മൂളൽ മാത്രം കേൾക്കാനില്ല.മഞ്ഞു വീഴാൻ തുടങ്ങുന്നു.ചായക്കടയിൽ കയറി ഒരു ചായ കുടിച്ചു കളയാം,കാര്യവും തിരക്കാമല്ലോ..
‘’പാളം ഇരട്ടിപ്പിക്കുന്നതിനാൽ രണ്ടു ദിവസത്തേക്ക് ഈ വഴിയുള്ള വണ്ടികളെല്ലാം വേറേ വഴി തിരിച്ചു വിട്ടിരിക്കുകയാ സാറേ..’’
കടക്കാരൻ പറഞ്ഞതു കേട്ടപ്പോൾ കഥാകൃത്തിനു തോന്നി കഥാബീജവും തിരക്കി നടക്കുന്നതിനിടയിൽ പത്രം വായിക്കുന്നതും നല്ലതാണ്.ചായ കുടിച്ചു കഴിഞ്ഞിട്ടും ആശയക്കുഴപ്പം തീർന്നില്ല.ഇനി എന്താണൊരു വഴി.വാർഷികപ്പതിപ്പിന് കഥ അയക്കേണ്ട അവസാന ദിവസം നാളെയാണ്.അതിനു മുമ്പ് ആരെയെങ്കിലും കൊന്നിട്ടാണെങ്കിലും ശരി,കഥയുണ്ടാക്കിയേ പറ്റൂ..കടയിൽ നിന്നും പുറത്തിറങ്ങി ഒന്നു കൂടി സ്റ്റേഷൻ പരിസരം വീക്ഷിച്ചു.അപ്പോഴാണ് കണ്ടത് ഒരു ബെഞ്ചിന്റെ ഓരം ചേർന്നിരിക്കുന്ന ഹതാശനായ ഒരു ചെറുപ്പക്കാരനെ..രക്ഷപെട്ടുവെന്ന് തോന്നുന്നു,അയാൾക്ക് പിന്നിൽ ഒരു കഥ കാണാതിരിക്കില്ല..പാവം ഏതെങ്കിലും തീവണ്ടിയിൽ പോകാൻ വന്നതാകാം,അല്ലെങ്കിൽ ചാടാൻ വന്നതുമാകാം..
‘’നമസ്ക്കാരം..’’ കഥാകൃത്ത് അഭിവാദ്യം ചെയ്തു.അയാൾ ഒന്നും മിണ്ടിയില്ല.’’എവിടെപ്പോകാൻ വന്നതാണ്..’’
ചോദ്യം തുടർന്നപ്പോൾ അയാൾ മെല്ലെ തലയുയർത്തി. ’’എവിടേക്കെങ്കിലും..’’ മറുപടി കേട്ടപ്പോൾ കഥാകൃത്ത് സംശയി..’’.അറിഞ്ഞില്ലെങ്കിൽ അറിഞ്ഞോട്ടെ എന്നു കരുതി കഥാകൃത്ത് പറഞ്ഞു. .’’അറിഞ്ഞു സുഹൃത്തേ,അതിന്റെ വിഷമത്തിലിരിക്കുകയാണ് ഞാൻ..എത്ര ദിവസമായി ഒരു കഥാബീജം തേടി നടക്കുകയാണെന്നോ..അവസാനശ്രമമെന്ന നിലയിലാ ഇവിടെയെത്തിയത്.അതിങ്ങനെയുമായി..’’
നിരാശയോടെ അയാൾ പറഞ്ഞു.
കൂടുതൽ പരിചയപ്പെടാൻ നിൽക്കാതെ ,കൂടുതൽ മഞ്ഞു വീഴും മുമ്പ് കഥാകൃത്ത് റെയിൽവെ സ്റ്റേഷൻ വിട്ടു.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപ്രണയം
Next articleഎന്റെ മകള്‍ ഒളിച്ചോടും മുമ്പ്‌
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here