കൊച്ചിൻ സാഹിത്യ അക്കാദമിയുടെ വാർഷികവും കഥാമിത്രം സംഗമവും ഞായറാഴ്ച നടക്കും. 10-ന് കേരള സാഹിത്യ അക്കാദമിയിൽ സുവർണതൂലിക അവാർഡ് സമർപ്പണം ടി.എൻ. പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്യും. കൊച്ചിൻ സാഹിത്യ അക്കാദമി പ്രസിഡന്റ് പി.എസ്. വിപിൻ പള്ളുരുത്തി അധ്യക്ഷനാകും. പി. ബാലചന്ദ്രൻ എം.എൽ.എ., കൊച്ചി നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ വി.എ. ശ്രീജിത്ത് എന്നിവർ മുഖ്യാതിഥികളാകും. ചെയർമാൻ മോഹൻദാസ് മണ്ണാർക്കാട്, വിജയാമേനോൻ, സി.കെ. ബി. നായർ, മുഹമ്മദ് ലത്തീഫ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Home ഇന്ന്