കടവനാട് സ്മൃതി കവിതാ പുരസ്‌കാരം ആര്യാംബികക്ക്

പ്രഥമ കടവനാട് സ്മൃതി കവിതാ പുരസ്‌കാരത്തിന് യുവകവയിത്രി ആര്യാംബിക എസ് വി  അര്‍ഹയായി. കാട്ടിലൊടുന്ന തീവണ്ടി, തോന്നിയ പോലൊരു പുഴ, മണ്ണാങ്കട്ടയും കരിയിലയും എന്നീ കവിതാസമാഹാരങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരമായി നല്‍കുന്നത്. എസ്. കെ. വസന്തന്‍, എന്‍.കെ ദേശം എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. ഡിസംബര്‍ 16-ന് ആലുവ അന്നപൂര്‍ണ്ണ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് പുരസ്‌കാരം സമ്മാനിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here