കടമ്മനിട്ട രാമകൃഷ്ണന്‍ പുരസ്‌കാരം 31-ന് സുഗതകുമാരിക്ക് സമർപ്പിക്കും

 

 


കടമ്മനിട്ട രാമകൃഷ്ണന്‍ ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ കടമ്മനിട്ട രാമകൃഷ്ണന്‍ പുരസ്‌കാരം സാമൂഹ്യപ്രവര്‍ത്തകയും കവയിത്രിയുമായ സുഗതകുമാരിക്ക് ലഭിച്ചു.

55,555 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കടമ്മനിട്ടയുടെ 11-ാം ചരമവാര്‍ഷികമായ മാര്‍ച്ച് 31-ന് സുഗതകുമാരിയുടെ വസതിയിലെത്തി പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റ് എം.എ ബേബി അറിയിച്ചു. പ്രശസ്ത സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കടമ്മനിട്ട അനുസ്മരണ പ്രഭാഷണം നടത്തും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here