സമഗ്ര സംഭാവനയ്ക്കുള്ള കടമ്മനിട്ട പുരസ്‌കാരത്തിന് കവി ചന്ദ്രശേഖര കമ്പാർ അർഹനായി. 55555 രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്ന പുരസ്‌കാരം 31 ന് കടമ്മനിട്ടയിൽ വെച്ച് സ്പീക്കർ ശ്രീരാമകൃഷ്ണൻ സമ്മാനിക്കും.നോവൽ ,കവിത, നാടകം എന്നിവയിലെ സമഗ്ര സംഭവനക്കാണ് പുരസ്‌കാരം.
ജ്ഞാനപീഠം മുതൽ ഭാരതത്തിലെ പ്രശസ്തമായ പുരസ്‌കാരങ്ങളെല്ലാം ഈ കന്നട കവിയെ തേടി എത്തിയിട്ടുണ്ട്. നാടകം, കവിതാസമാഹാരം, നോവൽ എന്നീ വിഭാഗങ്ങളിലായി 32 കൃതികളും 12 ഗവേഷണപ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാവിരതനെറളു എന്ന കവിതാസമാഹാരത്തിന് 1982-ലെ ആശാൻ പുരസ്കാരം ലഭിച്ചു
Click this button or press Ctrl+G to toggle between Malayalam and English