ഒരു തിര വന്നുപോയ്ക്കഴിഞ്ഞിരിക്കുന്നു .
അടുത്തിന് മുൻപ് അല്പം സമയമേയുള്ളു.
അതിനുള്ളിൽ കുറ്റബോധങ്ങൾക്ക് ഉരുളയുരുട്ടണം,
തെരുവിൽ മാനം നഷ്ടപ്പെട്ട പെണ്ണിന്
ഒരു നൊടികൊണ്ട് കുറിപ്പെഴുതണം.
ഒക്കെ വേഗം വേണം.
തിര വന്നുകഴിഞ്ഞാൽ പിന്നെ എല്ലാം
എല്ലാം ഇരുളാണ്.
Click this button or press Ctrl+G to toggle between Malayalam and English