കുറ്റിപ്പുറം പാലം, അവൾക്കൊപ്പം, രണ്ടുപേർ ചുംബിക്കുമ്പോൾ, ഒരു രാത്രി ഒരു പകൽ, മാവോയിസ്റ്റ് എന്നീ സിനിമകൾക്കുശേഷം പ്രതാപ് ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് കടൽമുനമ്പ്. കവി വി.ടി. ജയദേവന്റെതാണ് കഥ. സംവിധായകൻ ജിയോ ബേബിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ന്യൂവേവ് ഫിലിം സ്‌കൂളിന്റെ ബാനറിൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികളുടെ പഠന പ്രവർത്തനത്തിന്റെ ഭാഗമായാണ് സിനിമ പൂർത്തിയാക്കിയത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി ജാക്സൺ ജോർജ്ജ് ആണ് സിനിമയ്ക്ക് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.
അഭിനേതാക്കൾ: ജിയോ ബേബി, യമുന ചുങ്കപ്പള്ളി, എസ്.പ്രദീപ്, ബൈജു നെറ്റോ, ദേവകി ഭാഗി, മിനി ഐ.ജി., അർച്ചന പദ്മിനി, അദ്വിക, മിഥുൻ ഹരി മിഥുൻ. എഡിറ്റിംഗ്: ആനന്ദ് പൊറ്റക്കാട്
ശബ്ദം: ഷൈജു എം.
തിരക്കഥ: വി.ടി.ജയദേവൻ, പ്രതാപ് ജോസഫ്.കളറിസ്റ്റ്: ഷിജു ബാലഗോപാലൻ. പ്രൊഡക്ഷൻ ഡിസൈൻ: വിപുൽ ദാസ്. പ്രൊഡക്ഷൻ കണ്ട്രോളർ: സഫ്‌തർ അബു. മേക്ക് അപ്പ്: ഗോവിന്ദ് പപ്പു. ടൈറ്റിൽ ഡിസൈൻ, ഗ്രാഫിക്സ്: ജിത്തു സുജിത്.ക്രിയേറ്റീവ് കോണ്ട്രിബ്‌യൂഷൻ: നൂർ നൂറുദ്ദീൻ, ശുഐബ് ചാലിയം, അപർണ ശിവകാമി, ആന്റണി ജോർജ്ജ്, ലെനൻ ഗോപൻ, രേവതി സാവി. ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.