കടലിറക്കം

 

 

 

 

തിരയെപ്പേടിച്ച തീരം

തീരാക്കടലിന്റെ ദു:ഖം

ചാരത്തണയുമ്പോള്‍ ധൈര്യം

ചോരാതെ പാറ്റുന്ന സ്ഥൈര്യം

……….

ആറ്റിക്കുറുക്കുമ്പോളാറിത്തണുക്കുമെ-

ന്നാശിച്ചുപോയൊരു സഖ്യം

മേലെപ്പരന്നൊട്ടിവീണ്ടുമിറങ്ങുമെ-

ന്നാദ്യമറിയാത്ത സത്യം

……….

കരയണയുന്നേ കടലിൻ‌ താളം

കൈവിട്ടാലോ കടലിന്നാഴം

കരയുവതെന്തിനി,യൊന്നേമോഹം

കൈവിട്ടോർക്കിതുമെന്നേ പാഠം

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here