കടല പരിപ്പ് കേസരി (ദുധ്ധ് ലി )

kesari02

 

വേണ്ട സാധനങ്ങള്‍

കടല പരിപ്പ് : 1/2 കി

ശര്‍ക്കര : 1/2 കി

ഏലയ്ക്ക : 25 ഗ്രാം

നെയ്യ് : 25 ഗ്രാം

തേങ്ങ : 1/2 മുറി

തയ്യാറാക്കുന്ന വിധം:-

കടല പരിപ്പ് നന്നായി വേവിക്കുക. വെള്ളം എല്ലാം കളഞ്ഞതിന് ശേഷം അത് നന്നായി ഞരടുക. ഒരു വിധം വിസ്താരമുള്ള പാത്രത്തില്‍, ഈ ചതച്ച പരിപ്പും ശര്‍ക്കരയും ചേര്‍ത്ത് കൂട്ടി കുഴയ്ക്കുക. അതിനു ശേഷം, തേങ്ങ കൂടി ചേര്‍ത്ത് ഒന്ന് കൂടി ഇളക്കുക. അടുപ്പില്‍ നിന്ന് ഇറക്കിയ ശേഷം, ഏലയ്ക്ക പൊടി കൂടി ചേര്‍ക്കണം. എന്നിട്ട് ഒരു കിണ്ണത്തില്‍ കുറച്ചു നെയ്യ് പുരട്ടിയ ശേഷം 1/2 ഇഞ്ച് കനത്തില്‍ പരത്തുക. ചൂടാറി കഴിഞ്ഞ്, ഇത് പല കഷണങ്ങളാക്കി മുറിച്ചു കഴിക്കാവുന്നതാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here