വേണ്ട സാധനങ്ങള്‍
പച്ചരി : 1 കപ്പ്
ചാക്കരി : 2 കപ്പ്
മഞ്ഞള്‍ പൊടി : 1 സ്പൂണ്‍
മുളക് പൊടി : 1/2 സ്പൂണ്‍
ഉപ്പു പൊടി : ആവശ്യത്തിന്
തേങ്ങ : 1/2
കായ പ്പൊടി : 1/4 സ്പൂണ്‍
കാബേജ്( ചെറുതായി അറിഞ്ഞത്) : 2 കപ്പ്
തയ്യാറക്കുന്ന വിധം:-
അരി 4-6 മണിക്കൂര്‍ കുതിര്‍ക്കാനിടുക. അതിനു ശേഷം കാബേജ് ഒഴിച്ച് ബാക്കിയുള്ളതെല്ലാം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മാവില്‍ കാബേജ് അരിഞ്ഞത് ചെര്‍ത്ത് നന്നായി ഇളക്കുക. ഇപ്പോള്‍ നല്ല ദോശ പരുവത്തില്‍ ചുട്ടെടുക്കാവുന്നതാണ്. ആവശ്യമെങ്കില്‍ ദോശ എണ്ണയില്‍ മുക്കിയോ തനിച്ചോ കഴിക്കാം.