കായാവും ഏഴിലം പാലയും

 

 

 

ബാംഗ്ലൂർ കേന്ദ്രീകരിച്ചുള്ള എഴുത്തുകാരൻ ഡോ. പ്രേംരാജ് കെ.കെ. യൂടെ നോവൽ “കായാവും ഏഴിലംപാലയും ” സ്നേഹവും സംസ്ക്കാരവും ആത്മവിശ്വാസവും സമാസമം കോർത്തിണക്കിയ കവിത പോലെ ഒരു കൃതിയാണ്.

എഴുത്തിന്റെ വഴികളിലൂടെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും , ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും ഹാർവാർഡ് ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം കണ്ടെത്തിയ ഡോ. പ്രേംരാജ് കെ കെ യെ തേടി പല പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്. അതിൽ ചിലത് ” നാഷണൽ എക്സ്സലെൻസ് അവാർഡ്, യുവകലാ ഭാരതി അവാർഡ്, ഇന്റർനാഷണൽ എക്സ്സലെൻസ് , രാഷ്ട്രീയ പ്രതിഷ്ഠാ പുരസ്കാർ, ഇന്ത്യൻ ഐക്കൺ അവാർഡ്, നാഷണൽ , നാഷണൽ അച്ചീവേമെന്റ് അവാർഡ് ” എന്നിവയാണ്. കൂടാതെ ‘മാനം നിറയെ വർണ്ണങ്ങൾ’ എന്ന ചെറുകഥാ സമാഹാരത്തിന് അക്ബർ കക്കട്ടിൽ ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.

ഉദ്വേഗം നിറഞ്ഞ കുറെ കഥാസന്ദർഭങ്ങൾ വായനക്കാരെ വളരെ നല്ലരീതിയിൽ വായനയുടെ ലോകത്തേക്ക് കൊട്ടികൊണ്ടുപോകുന്നു. ഒരു ഉൾനാടൻ ഗ്രാമത്തിലെ തനതായ ഭംഗിയും, അവർ അനുഷ്ഠിക്കുന്ന ആചാരങ്ങളും ഹൃദ്യമായി ഇതിൽ വിവരിച്ചിരിക്കുന്നു.

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English