കാളിപ്പൂച്ചയും പിടക്കോഴിയും

kozhiമലമുറിയിലെ മാധവന്‍ ഒരു കര്‍ഷകനാണ്. പുഞ്ചക്കൊയ്ത്ത് കഴിഞ്ഞപ്പോള്‍ അയാളുടെ ഭാര്യ മല്ലിക രണ്ടു കോഴിക്കുഞ്ഞുങ്ങളെ വാങ്ങി. വീട്ടില്‍ കൊണ്ടു വന്ന് നെല്ലും ചോറും കൊടുത്തു വളര്‍ത്തി. കോഴിക്കുഞ്ഞുങ്ങള്‍ വളര്‍ന്ന് വലുതായി.

ഒന്ന് പിടക്കോഴിയും മറ്റേത് പൂവന്‍ കോഴിയുമായിരുന്നു. പൂവന്‍ കോഴി കൂവിത്തുടങ്ങി. പിടക്കോഴി മുട്ടയിടാറായി. മുട്ടയിടാന്‍ ഒരു താവളം നോക്കി പിടയും പൂവനും കൂടി നടന്നു. പശുത്തൊഴുത്തില്‍ വയ്ക്കല്‍ അടുക്കി വച്ചിരിക്കുന്നത് അവര്‍ കണ്ടു. പിടക്കോഴി മുട്ടയിടാന്‍ ഇരുന്നു. പൂവന്‍ കോഴി അതിനടുത്തു തന്നെ ചെറിയൊരു ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് കൂട്ടിരുന്നു. പിടക്കോഴി മുട്ടയിട്ടു.

എല്ലാ ദിവസവും അവിടെ കയറിയിരുന്ന് മുട്ടയിട്ടു. മുട്ടയിട്ടു തീരുമ്പോള്‍ അടയിരിക്കാം. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ ഉണ്ടാകും. കീ…..കീ….. എന്നു കരഞ്ഞുകൊണ്ട് കുഞ്ഞുങ്ങള്‍ അടുത്തു വരും. അപ്പോള്‍ കുഞ്ഞുങ്ങളെ ചിറകിനടിയില്‍ ഒതുക്കിയിരുത്താം. ‘ കോഴി കിനാവു കണ്ടു. അഹ്ലാദത്തോടെ ദിവസവും മുട്ട ഇട്ടു. മുട്ടകള്‍ ഇട്ടു തീര്‍ന്നപ്പോള്‍ അടയിരുന്നു.

ഒരു ദിവസം രാത്രി ഒരെലി മുറ്റത്തുകൂടി ഓടി നടക്കുന്നത് കാളിപ്പൂച്ച കണ്ടു. പൂച്ച എലിയെ പിടിക്കാന്‍ ഓടിച്ചെന്നു. എലി ഓടി വയ്ക്കോലില്‍ കയറി തെരഞ്ഞു. അപ്പോള്‍ കോഴി അടയിരിക്കുന്നത് കണ്ടു. പൂച്ചയെ കണ്ടപ്പോള്‍ കോഴി കോ…കോ…എന്ന ശബ്ദം പുറപ്പെടുവിച്ചു. പൂച്ചയെ കൊത്താന്‍ ചെന്നു. പൂച്ച കോഴിയുടെ അടുത്തു നിന്ന്മാറിപ്പോയി.

പിറ്റേദിവസം നേരം വെളുത്ത് കോഴി മുട്യില്‍ നിന്ന് എഴുന്നേറ്റ് തീറ്റ തിന്നാന്‍ പോകുന്നത് പൂച്ച കണ്ടു. കോഴി കാണാതെ പൂച്ച പതുങ്ങിപ്പതുങ്ങി ചെന്ന് ഒരു മുട്ട എടുത്തുകൊണ്ടു പോയി കൊത്തികുടിച്ചു. ദിവസവും ഇതു തുടര്‍ന്നു. കോഴി തീറ്റ തേടിപോകുമ്പോള്‍ പൂച്ച മുട്ട എടുത്തു കൊണ്ടുപോകും.

മുട്ടയുടെ എണ്ണം കുറയുന്നതായി കോഴിക്ക് മനസ്സിലായി. മുട്ട കാക്ക എടുത്തു കൊണ്ടു പോകുന്നതായിരിക്കും എന്നു കോഴി കരുതി. മുട്ടക്കള്ളനെ പിടിക്കാന്‍ കോഴി തീരുമാനിച്ചു. കൂട്ടിന് പൂവന്‍ കോഴിയെയും വിളിച്ചു. ഒരു ദിവസം കോഴി മുട്ടയില്‍ നന്ന്‍ ഇറങ്ങി തീറ്റ തേടിപ്പോയി.

കോഴി പോകുന്നത് കാളിപ്പൂച്ച കണ്ടു. പൂച്ച വയ്ക്കോലില്‍ കയറി മുട്ട എടുത്തു. മുട്ട എടുക്കുന്നത് കോഴി കണ്ടു. കോഴി കോ…..കോ… എന്ന അപകടസൂചന നല്‍കി കരഞ്ഞു. പൂവന്‍ കോഴി ഓടിയെത്തി. ഇരുവരുംകൂടി പൂച്ചയുടെ കണ്ണ് കൊത്തിപൊട്ടിച്ചു.

കുറച്ചു ദിവസം പൂച്ച കോഴിയെ പറ്റിച്ച് മുട്ട കുടിച്ചു. എല്ലാദിവസവും കോഴിയെ പറ്റിച്ച് കോഴിയുടെ മുട്ട കുടിക്കമെന്നു പൂച്ച കരുതിയത് വിനയായി. പലനാള്‍ കട്ടാല്‍ ഒരു നാള്‍ പിടിക്കപ്പെടും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here