തിരയുന്നു തിരഞ്ഞുകൊണ്ടേയിരിക്കുന്നനുനിമിഷം
ഏകാകിനിയാം ഖിന്നപുത്രി ഞാന്‍
ഓരോ പൂവിലും ഇന്നന്യമാം
ശുദ്ധമാം പരിമളത്തെ തിരയുന്നു ഞാന്‍
ഓരോ മിഴികോണിലും അലിവിന്നാര്‍ദ്രമാം
തെളിമയെ തിരയുന്നു ഞാന്‍
കൂരിരുട്ടിന്‍ കനപ്പിലും സ്നിഗ്ദമാം
പൊന്‍പുലരിയെ തിരയുന്നു ഞാന്‍
ഓരോ വാക്കിലും നോക്കിലും
നേരിന്നല്പകണത്തെ തിരയുന്നു ഞാന്‍
നന്മതന്‍ വേരറ്റൊരീക്കാലത്തു
ഉണ്മയെന്തെന്നറിയാത്തൊരീലോകത്ത്
പൊയ്മുഖങ്ങള്‍ വിലസുന്ന
പൊള്ളയാം വാക്കുകള്‍ വിതറുന്ന കാലത്ത്
ഓരോ വദനത്തിലും നിഷ്കളങ്കമാം
മന്ദസ്മിതത്തെ തിരയുന്നു ഞാന്‍
ഓരോ പാട്ടിലും ഇടറാത്ത
നാദത്തെ തിരയുന്നു ഞാന്‍
മൂകയായി അതിലേറെ മൂഢയായി