കാലത്തിന് അതീതമാം ചിന്തകളില്‍,
വരുന്ന വിരുന്നുകള്ക്കപ്പുറം തിളയ്ക്കുന്ന പ്രണയം
തടസ്സവാദമേനിയിനിടയില്
മാനുഷികത, ചടങ്ങുകളില്‍ പതുങ്ങുന്നു.
കണ്മാന് ഭംഗിയും, കടിച്ചാല്‍ കയ്പുമേറുന്ന സാമ്പ്രദായികം
വ്യവസ്ഥകള്ക്കിവിടെ ഇരുളിന്റെ നിറം
എന്നാല്‍ , ചിതല് പുറ്റുകള്‍ വളരുന്നു മുകളില്‍,
അലിയാത്ത നഖങ്ങള്‍ക്കു മുകളില്‍
സ്വാതന്ത്രം, മാന്ത്രികതയുടെ അകതളത്തില്‍ , ജല്പനമായി അലിയുന്നു
വെറും, കല്പനകളില് അണിയുന്ന സ്വാര്‍ത്ഥത
അഹം, ഞാന്‍ മാത്രം, എനിക്ക് മാത്രം
സ്വാതന്ത്രത്തിന് വിലയിട്ടതാര്?
വലയിട്ടതാര്?
എന്നിലെ കാമാഗ്നി, ജലത്തില്‍ ജ്വലിക്കുന്ന കണങ്ങളായ്
തീര്‍ച്ചപ്പെടുത്തലുകള്‍ നടത്തി അണയുന്നു.
എവിടെയാണ് പൂര്‍ണതയുടെ നവരൂപം
എവിടെയാണ് അസംശയം ജനിക്കുന്നത്,
ലോകമൊരു കണികയില്‍ , എന്നില്‍ ഒതുങ്ങുമ്പോള്‍
സംശയം നിലച്ച് , നിറഞ്ഞ് മറിയുന്നു, നിശ്ചതകള് ആര്‍ത്തിരമ്പുന്നു
എന്നിലെ സ്വാതന്ത്രം, എന്നില്‍ ഒതുങ്ങുന്നു,ലോകം എന്നില്‍ മറയുന്നു
കാഴ്ചകള്‍ ചക്രവാളത്തിനപ്പുറം ,കാഴ്ചയില്ലായ്മയില്‍ രമിക്കുന്നു
ഇനിയൊരു ദിവസം പുലര്‍ന്നാല്‍, ഇനിയാെരു കിരണം ജ്വലിച്ചാല്‍
പുതിയൊരു ജന്മം അലിയും, പിറവിതന്‍ സ്വാതന്ത്രത്തിലാറാടാന്
വഴികള്‍ വിശാലതയില്‍ തുറക്കുന്നു,
സ്വാതന്ത്രം ആഘോഷിക്കാന്‍ , പക്ഷേ, സ്വാതന്ത്രമെവിടെ ……