കാക്കയും കുരുവിയും

 

 

 

 

 

അര്‍ച്ചനയുടെ വീടിന്റെ പുറകു വശത്തു നില്ക്കുന്ന ചാമ്പയുടെ ചില്ലയില്‍ ഒരു തേന്‍കുരുവി കൂടുണ്ടാക്കി. വാഴനാരുകൊണ്ട് മനോഹരമായ കൂടാണു നിര്മ്മിച്ചത്. കൂടിനുള്ളീല്‍ പഞ്ഞി വിരിച്ചു കൂടിനുള്ളില്‍ മുട്ടയിട്ട് അടയിരുന്നു കുഞ്ഞുങ്ങളെ വിരിയിച്ച് വളര്‍ത്താനാണ് കൂടുണ്ടാക്കിയത്.

കുരുവി കൂടുണ്ടാക്കാന്‍ വാഴ നാരുകൊണ്ടൂ വരുന്നത് അര്‍ച്ചന കാണാറുണ്ട്. അവള്‍ക്ക് വലിയ ഇഷ്ടമായിരുന്നു കുരുവിയെ. കുരുവിയുടെ കൂടു നിര്‍മ്മാണവും മറ്റും അവള്‍ കൗതുകത്തോടെ നോക്കി കണ്ടു രസിക്കാറുണ്ട്.

കൂടു നിര്‍മ്മാണം കഴിഞ്ഞപ്പോള്‍ കുരുവി മുട്ടയിട്ടു. രണ്ടു മുട്ടകള്‍ കുരുവി സന്തോഷത്തോടെ മുട്ടകളൂടെ മേല്‍ അടയിരുന്നു. ആഹാരം തേടി അകലെ എങ്ങും പോകാറില്ല . അടുത്ത പരിസരത്തു നിന്ന് എന്തെങ്കിലും കിട്ടിയാല്‍ കഴിക്കും അല്ലെങ്കില്‍ ഒന്നും കഴിക്കില്ല. അങ്ങനെ ഭക്ഷണം തേടി ഒരു ദിവസം പുറത്തു പോയപ്പോള്‍ കറുമ്പിക്കാക്ക കുരുവിക്കൂട്ടില്‍ നിന്ന് മുട്ട റാഞ്ചിക്കൊണ്ടു പോകാന്‍ ലാക്കു നോക്കുന്നതു കണ്ടു. അവള്‍ കല്ലെടുത്ത് എറിഞ്ഞ് കാക്കയെ ഓടിച്ചു. കുരുവി തീറ്റ കഴിഞ്ഞു കൂട്ടില്‍ വന്നപ്പോള്‍ കാക്ക വന്നു മുട്ട തട്ടി എടുക്കാന്‍ നോക്കിയ വിവരം പറഞ്ഞു.

‘ കുരുവി കുരുവി നിന്റെ മുട്ട
കാക്ക റാഞ്ചിക്കൊണ്ടു പോകുമായിരുന്നു
ഞാന്‍ കണ്ടില്ലായിരുന്നെങ്കില്‍’

ഈ വിവരം കേട്ടപ്പോള്‍ കുരുവി അര്‍ച്ചനയോട് നന്ദി പറഞ്ഞു. കുരുവിയും അര്ച്ചനയും തമ്മില്‍ സുഹൃത്തുക്കളായി. പിന്നിട് കുരുവി തീറ്റ തേടി പുറത്തു പോകാറില്ല. അര്‍ച്ചന തീറ്റ ശേഖരിച്ചു കൊടുക്കാറുണ്ട്.

ദിവസങ്ങളോളം അടയിരുന്നു ഒരു നാള്‍ മുട്ട വിരിഞ്ഞ് രണ്ടു കുരുവിക്കുഞ്ഞുങ്ങള്‍ പുറത്തു വന്നു. മക്കളെ കണ്ട് കുരുവി സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടി.

കുരുവിയുടെ കൂട്ടില്‍ കുഞ്ഞുങ്ങള്‍ ഇരിക്കുന്നത് കാക്ക കണ്ടു. കാക്ക കുരുവിക്കുഞ്ഞുങ്ങളെ കൊത്തി തിന്നാന്‍ നോക്കി .

‘ കുരുവിപ്പെണ്ണെ , നീ
നോക്കിക്കോ ഒരു നാള്‍
നിന്റെ മക്കളെ ഞാന്‍
കൊത്തിക്കൊന്നു തിന്നും’

കാക്കയുടേ ഭീഷണി കേട്ടപ്പോള്‍ കുരുവി പേടിച്ചു വിറച്ചു പോയി.

‘അരുതു കാക്കച്ചി അരുത്
ആറ്റു നോറ്റുണ്ടായ എന്റെ
മക്കളെ നീ കൊന്നു തിന്നാല്‍
ഞാന്‍ പിന്നെ ജീവിക്കില്ല
ഞങ്ങളെ വെറുതെ വിട്ടാല്‍
നിനക്ക് വയറു നിറച്ച് ചോറ്
അര്‍ച്ചന ചേച്ചിയോട് വാങ്ങിത്തരാം ‘

കാക്ക സമ്മതിച്ചു. കുരുവി അര്‍ച്ചനയോടു പറഞ്ഞ് കാക്കക്ക് വയറു നിറച്ച് ചോറു വാങ്ങിക്കൊടുത്തു.

കാക്ക ചോറ് തിന്ന് പറന്നു പോയി. കാക്കയുടെ ആഗ്രഹം സാധിച്ചു കൊടുത്ത സന്തോഷത്തോടെ കുരുവി കൂട്ടില്‍ ചെന്ന് മക്കളൊടൊപ്പം വര്‍ത്തമാനം പറഞ്ഞിരുന്നു. ഇനി കാക്കയുടെ ശല്യം ഉണ്ടാകുകയില്ലെന്നു കരുതി.

ആ ധാരണ തെറ്റായിപ്പോയി . കാക്ക പിറ്റെ ദിവസവും കുരുവിയുടെ അടുത്തു ചെന്നു ഭീഷണിപ്പെടുത്തി.

‘ കുരുവിപ്പെണ്ണെ എനിക്കു വിശന്നിട്ടു വയ്യ
നിന്റെ മക്കളെ ഞാന്‍ കൊന്ന് തിന്നാന്‍ പോകയാണ്’

‘ കാക്കച്ചി ഞാന്‍ നിനക്ക് വയറു നിറച്ച് ചോറ് അര്‍ച്ചനച്ചേച്ചിയോട് വാങ്ങിച്ചു തന്നില്ലെ? എന്നെയും മക്കളെയും ഉപദ്രവിക്കാതെ നിനക്കു പൊയ്ക്കൂടെ ?’ തേന്‍കുരുവി താണു കേണൂ ചോദിച്ചു.

‘ ശരി സമ്മതിച്ചു ഞാന്‍ പോകാം പകരം നീ എനിക്കു എന്തു തരും? ‘ കാക്ക ചോദിച്ചു.

‘ ഞാന്‍ അര്‍ച്ചനച്ചേച്ചിയോടു പറഞ്ഞ് ചത്ത കോഴിക്കുഞ്ഞിനെ വാങ്ങി തരാം’ കുരുവി പറഞ്ഞു.

‘ ശരി സമ്മതിച്ചു’ കാക്ക പറഞ്ഞു.

കുരുവി അര്‍ച്ചനയോടു പറഞ്ഞ് കുഴിച്ചു മൂടാന്‍ കൊണ്ടു പോയ കോഴിക്കുഞ്ഞിനെ കാക്കക്കു വാങ്ങിക്കൊടുത്തു. കാക്ക കോഴിക്കുഞ്ഞിനെ എടുത്തുകൊണ്ടു കൂട്ടിലേക്കു പറന്നു പോയി.

ഇനി കാക്കയുടേ ശല്യം ഉണ്ടാകില്ലെന്നു കരുതി കുരുവി സമാധാനിച്ചു മക്കളോടൊപ്പമിരുന്നു.

പിറ്റെ ദിവസം കാക്ക കുരുവിയുടേ അടുത്തു വന്നു പറഞ്ഞു.

‘ കുരുവി ഇന്ന് രാവിലെ മുതല്‍
ഞാന്‍ പല വീട്ടിലും പോയി
ഒന്നും കിട്ടിയില്ല
വിശന്നു കുടലു കരിയുന്നു
ഇന്നു നീ എന്താണു  എനിക്കു തിന്നാന്‍ തരുന്നത്?’ കാക്ക ചോദിച്ചു.

‘ പാണ്ടന്‍ നായയുടെ പാത്രത്തില്‍ ചോറ് ബാക്കിയുണ്ടാകാറുണ്ട്. അതു ഞാന്‍ വാങ്ങിത്തരാം കുരുവി പറഞ്ഞു.

കുരുവി പാണ്ടന്‍ നായയുടെ അടുത്ത് ചെന്ന് കാക്കയുടെ ശല്യത്തെ പറ്റി പറഞ്ഞു കുരുവിയുടെ സങ്കടം കേട്ടപ്പോള്‍ പാണ്ടന്‍ നായ പറഞ്ഞു.

‘ അവനെ ഞാന്‍ ഒരു പാഠം പഠിപ്പിക്കാം
എന്റെ പാത്രത്തിലെ ചോറ്
തിന്നു കൊള്ളാന്‍ പറയണം’

കുരുവി കാക്കയുടെ അടുത്ത് ചെന്നു പറഞ്ഞൂ.

‘ കാക്കച്ചീ പാണ്ടന്‍ന് നായയുടെ
പാത്രത്തിലിരിക്കുന്ന
ചോറ് തിന്നോളു
മേലില്‍ ശല്യം ചെയ്യരുത്’

കാക്ക സമ്മതിച്ചു. പാണ്ടന്‍ നായയുടെ പാത്രത്തിലിരുന്ന ചോറ് തിന്നാന്‍ ചെന്നു. നായ ഉറക്കം നടിച്ചു കിടക്കുകയായിരുന്നു. കാക്ക ചെന്ന് ചോറ് തിന്നപ്പോള്‍ നായ ചാടി എഴുന്നേറ്റ് കാക്കയുടെ ചിറകിനു പിടിച്ചു.

കാക്ക പിടഞ്ഞു കരഞ്ഞു ‘ എന്നെ വിടൂ എന്നെ വിടൂ’ എന്നു പറഞ്ഞു.

പാണ്ടന്‍ നായ പറഞ്ഞു ‘ നിന്നെ വിടാം മേലില്‍ കുരുവിയെ ഉപദ്രവിക്കുകയില്ലെന്നു സത്യം ചെയ്യു’

കാക്ക കുരുവിയെ ഉപദ്രവിക്കുകയില്ലെന്നു സത്യം ചെയ്തു.

‘ എന്നാ നീ പൊയ്ക്കൊള്ളൂക ഇനി ഈ പരിസരത്തു കണ്ടു പോകരുത്’ പാണ്ടന്‍ന് നായ പറഞ്ഞു.

പിന്നീട് കാക്കയെ അവിടെ എങ്ങും കണ്ടില്ല. കുരുവി അവിടെ സുഖമായി ജീവിച്ചു.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English