കാതോലിക്കേറ്റ് കോളജിലെ മലയാളം ബിരുദാനന്തര ബിരുദ ഗവേഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ കവിയും നിരൂപകനുമായ പ്രഫ. കെ.വി. തന്പിയുടെ സ്മരണാർഥം സംഘടിപ്പിക്കുന്ന പ്രഭാഷണവും പുരസ്കാര ദാനവും ഇന്നലെ രാവിലെ 10.30ന് കോളജിലെ ക്ലീമിസ് ഹാളിൽ നടന്നു. കോളജിലെ മലയാളവിഭാഗം മുൻ മേധാവി കൂടിയാണ് പ്രഫ.കെ.വി. തന്പി.
കോളജ് പ്രിൻസിപ്പൽ ഡോ. മാത്യു പി. ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. സച്ചിദാനന്ദൻ സ്മരാക പ്രഭാഷണം നടത്തി. കെ.വി. തന്പി സ്മാരക പുരസ്കാരം കവി സെബാസ്റ്റ്യന്, സച്ചിദാനന്ദൻ സമ്മാനിച്ചു. നിരൂപകൻ കെ. പ്രസന്നരാജൻ, കോളജ് ബർസാർ ഡോ. ഫിലിപ്പോസ് ഉമ്മൻ, വിനോദ് ഇളകൊള്ളൂർ എന്നിവർ പ്രസംഗിച്ചു.