കെ.വി.സുധാകരന്‍ കഥാപുരസ്‌കാരം സമർപ്പണം

കെ.വി.സുധാകരന്‍ കഥാപുരസ്‌കാരം നേടിയ വി.എം.ദേവദാസിന് പുരസ്‌കാരം സമർപ്പിച്ചു  അവനവന്‍ തുരുത്ത് എന്ന കഥാസമാഹാരത്തിന് ആണ് അവാർഡ് ലഭിച്ചത് . പത്രപ്രവര്‍ത്തകനും അധ്യാപകനും കഥാകൃത്തുമായിരുന്ന കെ.വി.സുധാകരന്റെ ഓര്‍മയ്ക്ക് തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ് മലയാള വിഭാഗമാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.നിരൂപകന്‍ എന്‍.ശശിധരന്‍, ഡോ. ഷാജി ജേക്കബ്, ഡോ.ജിസ ജോസ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടെ പരിണാമങ്ങളെ തികഞ്ഞ രാഷ്ട്രീയ ജാഗ്രതയോടെ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധാലുവായ എഴുത്തുകാരനാണ് വി.എം.ദേവദാസ് എന്ന് ജൂറി അഭിപ്രായപ്പെട്ടു.ബുധനാഴ്ച ബ്രണ്ണന്‍ കോളേജില്‍ നടന്ന ചടങ്ങില്‍ കെ.ആര്‍.മീര പുരസ്‌കാരം സമ്മാനിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here