ഷീബ ഇ കെ കെ വി അനൂപിനെക്കുറിച്ചു എഴുതിയ ഹൃദയ സ്പർശിയായ കുറിപ്പ് വായിക്കാം
ഇന്നും ഇന്നലെയുമായി അനൂപിനെ വായിക്കുകയായിരുന്നു..ഒട്ടും അലങ്കാരങ്ങളില്ലാതെയാണ് അനൂപ് എഴുതുന്നതൊക്കെയും.ചുറ്റുമുള്ള ലോകത്തോട്,രാഷ്ട്രീയത്തോട് നിശ്ശബ്ദമായി സംസാരിക്കുന്ന കഥകൾ..എല്ലാവരെയും വായിക്കുന്ന, എല്ലാവരോടും കഥകളെക്കുറിച്ചു അഭിപ്രായം പറഞ്ഞിരുന്ന കാലുഷ്യമില്ലാത്ത ഒരാളുടെ കഥകൾ..ഇന്നലെ ഉറക്കത്തിൽ പേരറിയാത്ത ഏതൊക്കെയോ കഥാപാത്രങ്ങൾ കണ്ണൂർ ഭാഷയിൽ വന്നു കുറെ സംസാരിച്ചു. പാതിരായ്ക്ക് ഉറക്കം നഷ്ടപ്പെട്ട് കിടക്കുമ്പോൾ ഈ ഭാഷ എവിടുന്നു വന്നു എന്നാലോചിച്ചപ്പോൾ മേശപ്പുറത്ത് പാതി വായിച്ചു നിർത്തിയ പുസ്തകചട്ടയിൽ അനൂപിന്റെ ക്ഷീണിച്ച ചിരി.അവസാനമായി കോട്ടക്കൽ വച്ചു കണ്ടത്,കായംകുളം എന്ന കഥ യെക്കുറിച്ചു പറയാൻ 2014 ജൂണിൽ എന്നെ വിളിച്ചത്, ഇനിയും വായിക്കാം, വിളിക്കാം എന്നു പറഞ്ഞു സംസാരിച്ചു നിർത്തിയത്. അങ്ങിനെ എന്തൊക്കെയോ ഉള്ളിൽ തെളിഞ്ഞു.. മരണത്തിനും തോല്പിക്കാനാവാതെ തീർച്ചയായും ഈ വരികൾ ജീവിതം പറയുന്നുണ്ട് .
ഷീബ ഇ കെ