കെ.വി.അനൂപ് സ്മാരക പുരസ്കാരം

anup_kv_mathrubhumi

കോഴിക്കോട്: മാതൃഭൂമി സ്റ്റഡി സർക്കിൾ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന സംസ്ഥാന സാഹിത്യക്യാമ്പ് ഇത്തവണ നവംബറിൽ കൊല്ലം മൺറോത്തുരുത്ത് ധ്യാനതീരത്ത് നടക്കും. 10,11,12 തീയതികളിലാണ് ക്യാമ്പ്. കേരളത്തിലെ റഗുലർ, പാരലൽ, പ്രൊഫഷണൽ കോളേജുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 80 കുട്ടികൾക്കാണ് അവസരം. പ്രഗത്ഭ സാഹിത്യകാരന്മാർ പങ്കെടുക്കുന്ന ക്യാമ്പിന്റെ ഡയറക്ടർ സുഭാഷ് ചന്ദ്ര നാണ്. 10 ന് രാവിലെ തുടങ്ങുന്ന ക്യാമ്പ് 12 ന് വൈകീട്ട് സമാപിക്കും. റസിഡൻഷ്യൽ രീതിയിലുള്ള ക്യാമ്പിൽ ഭക്ഷണം, താമസം എന്നിവ സൗജന്യമാണ്. തിരഞ്ഞെടുക്കപ്പെടാനായി വിദ്യാർത്ഥികൾ അവരുടെ സ്വന്തം കഥയോ കവിതയോ അയക്കണം. രചനയോടൊപ്പം ഫോൺ നമ്പർ, ഫോട്ടോ എന്നിവ സഹിതമുള്ള വിശദമായ ബയോഡേറ്റയും വേണം. മികച്ച കഥയ്ക്കും കവിതക്കും ‘കെ.വി.അനൂപ് സ്മാരക പുരസ്കാരം’ ക്യാമ്പിൽ സമ്മാനിക്കും.
രചനകൾ ഒക്ടോബർ 25-നകം അയക്കണം.

വിലാസം:

സ്റ്റേറ്റ് കോ-ഓർഡിനേറ്റർ, സംസ്ഥാന സാഹിത്യ ക്യാമ്പ് – 2017, മാതൃഭൂമി സ്റ്റഡി സർക്കിൾ ഓഫീസ്, എം.എം പ്രസ്, ചെറൂട്ടി റോഡ്, കോഴിക്കോട്-1.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here