കെ.വി.അനൂപ് സ്മാരക കലാലയ പ്രതിഭാ പുരസ്കാരം

പ്രസിദ്ധ കഥാകൃത്തും പത്രപ്രവർത്തകനുമായ കെ.വി.അനൂപിന്റെ ഓർമ്മയിൽ പട്ടാമ്പി കെ.വി.അനൂപ് സൗഹൃദവേദി നൽകുന്ന അഞ്ചാമത് കെ.വി.അനൂപ് സ്മാരക കലാലയ പ്രതിഭാ പുരസ്കാരം ദൽഹി സർവകലാശാലാ ഗവേഷണ വിദ്യാർത്ഥി ബാദുഷ ഇബ്രാഹിമിന് കവിതയുടെ കാർണിവൽ അഞ്ചാം പതിപ്പിൽ സമ്മാനിക്കും. ജനുവരി 24 ന് കാലത്ത് പത്തുമണിക്ക് വേദി ഒന്നിൽ പ്രസിദ്ധ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം അനൂപ് അനുസ്മരണവും പുരസ്കാരസമർപ്പണവും നിർവഹിക്കും

വിവിധ മേഖലകളിൽ കഴിവു തെളിയിച്ച കലാലയ വിദ്യാർത്ഥികൾക്കുള്ള ഈ പുരസ്കാരം ഇത്തവണ പരിഭാഷാ മേഖലയിലെ സംഭാവനക്കാണു നൽകുന്നത്. അറബിക്കിൽ നിന്നു മലയാളത്തിലേക്കു നേരിട്ടു നടത്തിയ പരിഭാഷകളാണ് ബാദുഷ ഇബ്രാഹിമിനെ അവാർഡിന് അർഹനാക്കിയത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here