കെ.സച്ചിദാനന്ദൻ കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ

 

 

കവിയും സാഹിത്യ നിരൂപകനുമായ കെ.സച്ചിദാനന്ദൻ കേരള സാഹിത്യ അക്കാദമി അധ്യക്ഷനാകും. നേരത്തെ 1996 മുതൽ 2006 വരെ അദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് തവണ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.

കെ. സച്ചിദാനന്ദൻ എന്ന സച്ചിദാനന്ദൻ 1946-ൽ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ പുല്ലൂറ്റിലാണ് ജനിച്ചത്. കുട്ടിക്കാലത്തേ കവിതയെഴുത്താരംഭിച്ച അദ്ദേഹം ക്രൈസ്റ്റ് കോളേജിൽ ഇംഗ്ലീഷ് അധ്യാപകൻ, ഇന്ത്യൻ ലിറ്ററേച്ചറിന്റെ എഡിറ്റർ, കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി, ‘ഇഗ്നോ’വിൽ പരിഭാഷാവകുപ്പ് പ്രൊഫസറും ഡയറക്ടറും എന്നിങ്ങനെ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here