വി.ബാലചന്ദ്രൻ കവിത പുരസ്കാരം കെ.ആർ.രഘുവിന്

download-3

പനമറ്റം ദേശീയ വായനശാല ഏർപ്പെടുത്തിയിട്ടുള്ള എട്ടാമത് വി.ബാലചന്ദ്രൻ കവിത പുരസ്കാരം കെ.ആർ രഘുവിന്റെവേരിന് രണ്ടറ്റമുണ്ട് എന്ന കവിത സമാഹാരത്തിന് .പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം 2018 മെയ് 13 ഞായറാഴ്ച 3 pm ന് ദേശീയ വായനശാലയിൽ വെച്ച് നടക്കുന്ന വി.ബാലചന്ദ്രൻ അനുസ്മരണ സമ്മേളനത്തിൽ വെച്ച് ഡോ.അജു കെ നാരായണൻ സമ്മാനിക്കും.അജയ് പി മങ്ങാട്,കെ.രാജഗോപാൽ,എസ് കലേഷ് എന്നിവരായിരുന്നു വിധികർത്താക്കൾ .
പാലാ കുടക്കച്ചിറ സ്വദേശിയാണ് കെ.ആർ.രഘു. പിടിയരി പോലെ ഒരു കവിത എന്ന മറ്റൊരു സമാഹാരവും പുറത്തിറക്കിയിട്ടുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here