പ്രായശ്ചിത്തമായി ശയനപ്രദക്ഷിണം നടത്താനെത്തിയ കെ പി രാമനുണ്ണിയെ ക്ഷേത്രത്തിന് പുറത്ത് തടയാൻ ശ്രമിച്ചു

ramanunni_kannur_temple-compressedകശ്മീരിലെ കത്വയില്‍ ക്ഷേത്രത്തില്‍ വച്ച് എട്ടുവയസുകാരി ക്രൂരമായി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യഥാര്‍ഥ ഹിന്ദു വിശ്വസികളുടെ പ്രായശ്ചിത്തമായി ശയനപ്രദക്ഷിണം നടത്താനെത്തിയ പ്രശസ്ത എഴുത്തുകാരന്‍ കെ പി രാമനുണ്ണിയേയും സംഘത്തെയും ആര്‍.എസ്.എസുകാരുടെ നേതൃത്വത്തില്‍ തടയാന്‍ ശ്രമിച്ചു. കടലായി ശ്രീകൃഷ്ണക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം പകര്‍ത്താനെത്തിയവരെയും അകത്തേക്ക് കടത്തിവിട്ടില്ല. വളപട്ടണം പോലീസ് സ്ഥലത്തെത്തി സംഘര്‍ഷമുണ്ടാകുന്നത് തടഞ്ഞു. തുടര്‍ന്ന് ശയനപ്രദക്ഷിണം പൂര്‍ത്തിയാക്കി സംഘം മടങ്ങി.

കഴിഞ്ഞ ദിവസമാണ് ശിവഗിരി മഠത്തിലെ സ്വാമി ധര്‍മ്മ ചൈതന്യക്കൊപ്പം കണ്ണുര്‍ ചിറക്കലിലെ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പ്രദക്ഷിണം നടത്താന്‍ സംഘമെത്തിയത്. കത്വയില്‍ ക്ഷേത്രത്തിനകത്തു ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതുള്‍പ്പെടെയുള്ള ഹിംസകളില്‍ നിന്ന് ആരാധനാലയങ്ങളെ ‘ശുദ്ധീകരിക്കാനും പ്രായശ്ചിത്തം ചെയ്യാനു’ മായി കേരള സംസ്‌കൃത സംഘത്തിന്റെ നേതൃത്വത്തില്‍ ക്ഷേത്രങ്ങളില്‍ ശയനപ്രദക്ഷിണം നടത്തുന്നു എന്ന പ്രഖ്യാപനത്തോടെയാണ് സംഘം കടലായിയില്‍ എത്തിയത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here