ഡോ. അസ്ഗര്‍ അലി എഞ്ചിനീയര്‍ മെമ്മോറിയല്‍ അവാര്‍ഡ്  കെ.പി. രാമനുണ്ണിക്ക് സമർപ്പിച്ചു

 

 

 

സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം ഏര്‍പ്പെടുത്തിയ ഡോ. അസ്ഗര്‍ അലി എഞ്ചിനീയര്‍ മെമ്മോറിയല്‍ അവാര്‍ഡ്  കെ.പി. രാമനുണ്ണിക്ക് സമർപ്പിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സൂഫി പറഞ്ഞ കഥ, ദൈവത്തിന്റെ പുസ്തകം തുടങ്ങിയ അദ്ദേഹത്തിന്റെ കൃതികള്‍ മത-സാമുദായികമൈത്രിക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

ഫെബ്രുവരി 14-ന് രാജസ്ഥാനിലെ ഉദയ്പുരില്‍ വെച്ചു നടന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു. വിമോചന ദൈവശാസ്ത്രം, മതനവോത്ഥാനം, സാമുദായിക സൗഹാര്‍ദ്ദം, സമാധാനം, സ്ത്രീകളുടെ അവകാശം എന്നീ മേഖലകളിലെ സംഭാവനകള്‍ക്കാണ് ഡോ. അസ്ഗര്‍ അലി എഞ്ചിനീയര്‍ മെമ്മെറിയല്‍ അവാര്‍ഡ് നല്‍കുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here