കെ.പി ഗോവിന്ദന്‍കുട്ടി സ്മാരക വായനശാലയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി ചെറുകുളത്തൂരില്‍ സാംസ്കാരിക ഘോഷയാത്ര നടന്നു. മഞ്ഞോടിയില്‍ നിന്നാരംഭിച്ച ഘോഷയാത്ര കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തംഗം എം.സുഷമ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം കെ.പി സഫിയ അധ്യക്ഷത വഹിച്ചു.ടി. നാരായണന്‍ നായര്‍ ഫ്ലാഗ് ഓഫ് ചെയ്തു. ലൈബ്രറി കൗണ്‍സില്‍ അംഗം കെ. സുരേന്ദ്രനാഥ്, കെ. അംശുമതി എന്നിവര്‍ സംസാരിച്ചു.ചെറുകുളത്തൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സാംസകാരിക സമ്മേളനം നോവലിസ്റ്റ് കെ.പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു.ഒ.കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.ആര്‍ രവീന്ദ്രന്‍ സ്വാഗതവും സി. ഷാജു നന്ദിയും പറഞ്ഞു
Home പുഴ മാഗസിന്