കെ.പി. അപ്പൻ സ്‌മൃതിസംഗമം

 

കെ.പി.അപ്പൻ സ്മൃതിസംഗമവും 14-ാം ചരമ വാര്‍ഷിക ദിനാചരണവും ഡിസംബർ 15ന് രാവിലെ 10.30ന് കെ.പി.സ്മാരക നവശക്തി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കൊല്ലം നീരാവിൽ നവോദയം ഗ്രന്ഥശാല കെ.പി. അപ്പൻ സ്മാരക പഠന ഗവേഷണ കേന്ദത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി മാധ്യമ പ്രവർത്തകൻ ആർ. ശ്രീകണ്ഠൻനായർ ഉദ്‌ഘാടനം ചെയ്യും. അപ്പൻ കൃതികളുടെ പ്രദർശനോദ്‌ഘാടനം സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടർ പ്രൊഫ. എ. ജി. ഒലീന നിർവഹിക്കും.

ഡോ. എസ്. ശ്രീനിവാസൻ, പ്രൊഫ. കെ. ജയരാജൻ, ഡോ. പ്രസന്നരാജൻ, പ്രൊഫ. സി. ശശിധരകുറുപ്പ്, ഡോ. എ. ഷീലാകുമാരി, ഡോ. എസ്. നസീബ്, കെ. പി. നന്ദകുമാർ, ഡോ. എം. എസ്. നൗഫൽ, എസ്. വി. ഷൈൻലാൽ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ എന്നിവർ സംസാരിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here