പ്രശസ്ത ബാലസാഹിത്യ രചയിതാവും മുന്‍ ലോക്‌സഭാംഗവും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നായകനുമായിരുന്ന പാലാ കെ.എം.മാത്യുവിന്റെ പേരിലുള്ള ഒന്‍പതാമത് ബാലസാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ ഹാരിസ് നെന്മേനിക്ക്. ഹാരിസ് നെന്മേനിയുടെ വിന്‍ഡോ സീറ്റ് എന്ന കുട്ടികള്‍ക്കായുള്ള സഞ്ചാരനോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പാലാ കെ.എം. മാത്യുവിന്റെ ജന്മദിനമായ ജനുവരി 11-ന് പുരസ്‌കാരം വിതരണം ചെയ്യും.