പ്രശസ്ത നാടക ചലച്ചിത്ര നടന്‍ കെ എല്‍ ആന്റണി (75) അന്തരിച്ചു. മഹേഷിന്റെ പ്രതികാരം ഉള്‍പ്പെടെ സിനിമകളില്‍ ശ്രദ്ധേയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ആന്റണി പി.ജെ ആന്റണിയുടെ നേതൃത്വത്തിലുള്ള അമച്വര്‍ നാടകസമിതികളില്‍ സജീവിമായിരുന്നു.അടിയന്തരാവസ്ഥക്കാലത്ത് രാജന്‍ സംഭവത്തെ വിഷയമാക്കി ആന്റണി രചിച ഇരുട്ടറ നാടകം ഏറെ വിവാദമായിരുന്നു. മാനുഷ പുത്രന്‍, ചങ്ങല, അഗ്‌നി, കുരുതി, തുടങ്ങി നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഭാര്യ ലീനയും നാടകങ്ങളില്‍ സജീവമായിരുന്നു. മഹേഷിന്റെ പ്രതികാരം കൂടാതെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ഗപ്പി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.കൊച്ചിന്‍ കലാകേന്ദ്രം നാടക സമിതിയുടെ അമരക്കാരിൽ പ്രധാനിയാണ്. ലീനയാണ് ഭാര്യ. മാധ്യമപ്രവർത്തകൻ ലാസർ ഷൈൻ അടക്കം മൂന്ന് മക്കളുണ്ട്
മരണത്തെ കുറിച്ച് മകനും എഴുത്തുകാരനുമായ ലാസർ ഷൈൻ
പങ്കുവെച്ച കുറിപ്പ്:
ഉച്ചയോടെ ചാച്ചൻ വിളിച്ചു; ”ഞാൻ മരിക്കാൻ പോവുകയാണ്… താക്കോൽ ചവിട്ടിക്കടിയിൽ വച്ചിട്ടുണ്ടെ”ന്നു പറഞ്ഞു.
എത്താവുന്ന വേഗതയിൽ എല്ലാവരും ഓടി; ചാച്ചൻ പിടി തന്നില്ല.
അദ്ദേഹത്തെ സ്നേഹിച്ച എല്ലാവരോടും നന്ദി. നമുക്ക് സംസ്ക്കാരം ഞായറാഴ്ച നടത്താം. സമയം തീരുമാനിച്ച് അറിയിക്കാം.
അമ്പിളി ചേച്ചി ഒപ്പറേഷൻ തിയറ്ററിലാണ്. കാണാൻ പോയതായിരുന്നു ചാച്ചൻ. അവിടെ വച്ചായിരുന്നു അറ്റാക്ക്. ലേക്‌ഷോറിൽ 4.25 ന് നിര്യാണം സ്ഥിരീകരിച്ചു.
വീട്ടിൽ ചെന്ന് ആ താക്കോലെടുക്കട്ടെ…