വൈക്കം ചന്ദ്രശേഖരൻ നായർ സ്മാരക അവാർഡ് കെ.കെ. കൊച്ചിന്

 

ഈ വർഷത്തെ വൈക്കം ചന്ദ്രശേഖരൻ നായർ സ്മാരക അവാർഡിന് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച്‌ അർഹനായി. അദ്ദേഹത്തിന്റെ “ദലിതൻ” എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം. ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

യുവകലാസാഹിതി യു.എ. ഇ ഷാർജ ഘടകവും വൈക്കം മേഖലാ കമ്മിറ്റിയും ചേർന്നാണ് അവാർഡ് നൽകുന്നത്. 10001 ക.യും പ്രശസ്തിപത്രവുമടങ്ങിയ അവാർഡ് വൈക്കത്തു നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

എം.ഡി. ബാബുരാജ്, സാംജി ടി.വി. പുരം, അരവിന്ദൻ കെ. എസ്. മംഗലം എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റിയാണ് അവാർഡ് നിർണ്ണയനം നടത്തിയത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here