ഇന്ത്യന്‍ ട്രൂത്ത് എഴുത്തുകാരികളുടെ കാവ്യസമാഹാരത്തിന് ഏര്‍പ്പെടുത്തിയ കാവ്യപുരസ്‌കാരം; ഡോ. കല സജീവന്

 

 

കലയുടെ ‘ജിപ്‌സിപ്പെണ്ണ്’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. 5555 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. തൃശൂര്‍ ജില്ലയിലെ പാലിശ്ശേരി തോണിവളപ്പില്‍ കുമാരന്റെയും സ്‌നേഹലതയുടെയും മകളായ ഡോ. കല വിവിധ ആനുകാലികങ്ങളില്‍ ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മാതൃഭൂമി ഓണ്‍ശെലനില്‍ പുസ്തക നിരൂപണം നടത്തി വരുന്നു. തൃശൂര്‍ കേരള വര്‍മ്മ കോളെജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ്. ആമ്പല്ലൂര്‍ സ്വദേശി വി.ആര്‍. സജീവന്റെ ഭാര്യയുമാണ്. കെ.പി സുധീര, ഡോ. മിനി പ്രസാദ്, സുഷമ ബിന്ദു എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാര കൃതി തിരഞ്ഞെടുത്തത്.

ജനുവരിയില്‍ കോഴിക്കോട് വെച്ച് നടത്തുന്ന ചടങ്ങില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ അവാര്‍ഡ് സമര്‍പ്പിക്കുമെന്ന് ഇന്ത്യന്‍ ട്രൂത്ത് ചെയര്‍മാന്‍ ഇ.എം. ബാബു അറിയിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here