ജനുവരി
മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക ഈ കൂറുകാർക്ക് പരീക്ഷകളിൽ വിജയം കരസ്ഥമാകും. ഷെയർ വ്യാപാരം മന്ദഗതിയിലാകും. പൊതുകാര്യങ്ങളിൽ ശോഭിക്കും. എഴുത്തുകാർക്ക് റോയൽറ്റി ലഭിക്കും. ജോലിയിൽ ചില മാറ്റങ്ങൾ വരുത്തും. വിലപ്പെട്ട ചില രേഖകൾ കൈവശം വന്നുചേരും. രോഗാദിക്ലേശങ്ങൾക്ക് ശമനം അനുഭവപ്പെടും. പിണങ്ങിയ സുഹൃത്തുക്കൾ അടുത്തുവരുവാൻ ഇടയുണ്ട്. വിദേശരാജ്യങ്ങളിൽ ജോലിക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. വ്യാപാരം വികസിപ്പിക്കും. പുതിയ ബ്രാഞ്ചുകൾ തുറക്കാൻ ശ്രമം തുടരും. പഴയ യന്ത്രങ്ങൾ മാറ്റി പുതിയ യന്ത്രങ്ങൾ വാങ്ങാൻ ഇടയുണ്ട്.
ഫെബ്രുവരി
കുടുംബജീവിതത്തിലും കർമ്മരംഗങ്ങളിലും ദോഷഫലങ്ങൾ കൂടിയും ഗുണഫലങ്ങൾ കുറഞ്ഞും കാണുന്നു. മനസ്സിൽ ചിന്തിക്കാത്ത അപവാദങ്ങൾ കേൾക്കേണ്ടിവരും. ശത്രുക്കളെകൊണ്ട് ക്ലേശിക്കും. പ്രതീക്ഷിക്കാത്ത ധനനഷ്‌ടം ഉണ്ടാകും. ഉദ്യോഗസ്ഥൻമാർക്ക് സ്ഥാനഭ്രംശവും സ്ഥലമാറ്റവും പ്രതീക്ഷിക്കാം.
മാർച്ച്
വിഷം, അഗ്‌നി ഇവമൂലം ഭയം ഉണ്ടാകും. സന്താനങ്ങളെ കൊണ്ട് വിഷമിക്കും. അവിവാഹിതർക്ക് വിവാഹാലോചനകൾ വരും. വിദ്യാർത്ഥികൾ അലസത കാണിക്കും. പഠനവിഷയങ്ങളിൽ ശ്രദ്ധ കുറയും. കലാകാരൻമാർക്കും സിനിമാരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും ഗുണപ്രദമായ അനുഭവങ്ങൾ ഉണ്ടാകും.
ഏപ്രിൽ
പൂർവ്വിക സ്വത്തിനെ ചൊല്ലിയുളള തർക്കം പരിഹരിക്കും. വിദേശത്തുനിന്ന് സാമ്പത്തികനേട്ടം ഉണ്ടാകും. വ്യവഹാരങ്ങളിൽ വിജയവും സന്താനങ്ങളിൽനിന്ന് സഹായങ്ങളും ലഭിക്കും. സ്‌ത്രീകൾക്ക് ആഭരണ അലങ്കാരാദിവസ്‌തുക്കൾ ലഭിക്കും. രാഷ്‌ട്രീയ നേതാക്കന്മാർക്ക് അലച്ചിലും വലച്ചിലും അനുഭവപ്പെടും. വിദ്യാർത്ഥികൾക്ക് പഠിപ്പിൽ താൽപര്യക്കുറവുണ്ടാകാനും പാഠ്യേതരവിഷയങ്ങളിൽ താൽപര്യം വർദ്ധിക്കാനും സാധ്യത.
മെയ്
പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. പട്ടാളം, പോലീസ് വകുപ്പുകളിൽ ജോലി ചെയ്യുന്നവർക്ക് മേലധികാരികളുടെ പ്രശംസ പിടിച്ചുപറ്റാനാകും.
ജൂൺ
പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. പ്രാർത്ഥനകളിലും ദൈവീക കാര്യങ്ങളിലും കൂടുതൽ സമയം കണ്ടെത്തും. നാനാമാർഗ്ഗങ്ങളിൽകൂടി പണം വന്നുചേരുമെങ്കിലും ചെലവുകൾ അതുപോലെ വർദ്ധിക്കും. വാക്ക് പാലിക്കാൻ കഴിയാതെ വരും. ഉദ്യോഗസ്ഥൻമാർ അഴിമതി ആരോപണത്തിന് വിധേയരാകും.
ജൂലായ്
മറ്റുളളവരുടെ ബഹുമാനത്തിന് പാത്രീഭവിക്കും. ബുദ്ധിമുട്ടുകൾക്കും അവശതകൾക്കും അറുതിയുണ്ടാകും. കലാകായിക താരങ്ങൾക്ക് മത്സരങ്ങളിൽ വിജയം നേടാൻ കഴിയും. സ്ഥലമാറ്റത്തിന് ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലീകരിക്കും. സിനിമ, സീരിയൽ രംഗത്തുളളവർക്ക് ധാരാളം അവസരങ്ങൾ ലഭിക്കാനും നന്നായി ശോഭിക്കാനും കഴിയും.
ആഗസ്‌റ്റ്
പുതിയ വ്യവസായം ആരംഭിക്കുകയോ ഉളളവ നവീകരിക്കുകയോ ചെയ്യും. വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവരും. ഊമക്കത്തുകളും അജ്ഞാത ഫോൺവിളികളും പ്രശ്‌നം ഉണ്ടാക്കും. സന്താനങ്ങൾക്കുവേണ്ടി ധാരാളം പണം ചിലവഴിക്കും. ഉദ്യോഗസ്ഥൻമാർ അഴിമതി ആരോപണത്തിന് വിധേയരാകും. വീട് മാറി താമസിക്കും.
സെപ്തംബർ
ബുദ്ധിമുട്ടുകൾക്കും അവശതകൾക്കും അറുതിയുണ്ടാകും. സ്ഥലമാറ്റത്തിന് ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലീകരിക്കും. സിനിമ, സീരിയൽ രംഗത്തുളളവർക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. രാഷ്‌ട്രീയ നേതാക്കൻമാർ, തൊഴിലാളി പ്രവർത്തകർ ഇവർക്ക് അലച്ചിലും വലച്ചിലും ഉണ്ടാകും. പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് ഉന്നത വിജയം നേടാൻ സാധിക്കും.
ഒക്‌ടോബർ
ധനനഷ്‌ടം, മനഃക്ലേശം, യാത്രാദുരിതം, മത്സരങ്ങളിൽ പരാജയം, സഹപ്രവർത്തകരിൽനിന്നും മേലധികാരികളിൽനിന്നും സഹകരണക്കുറവുണ്ടാകും. സ്വത്തു സംബന്ധിച്ച് അവകാശത്തർക്കമുന്നയിക്കും. മനഃസ്വസ്ഥത കുറയും. തൊഴിൽരംഗത്തിന് മാറ്റമുണ്ടാക്കാൻ ശ്രമിക്കും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലീകരിക്കും.
നവംബർ
ഗൃഹനിർമ്മാണത്തിനുവേണ്ടി പുതിയ സ്ഥലം വാങ്ങും. ആഢംബരഭോഗവസ്‌തുക്കൾ വാങ്ങും. ചിട്ടി തുടങ്ങിയവയിൽ നിന്ന് പണം കിട്ടും. ഊഹക്കച്ചവടത്തിൽ ലാഭം കിട്ടും. ലോട്ടറിപോലുളളവയിൽ നിന്ന് പണം കിട്ടും. പുതിയ സുഹൃദ്‌ബന്ധങ്ങൾക്ക് വഴിതെളിക്കും.
ഡിസംബർ
ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കും. നഷ്‌ടപ്പെട്ട ധനം തിരികെ ലഭിക്കും. കുടുംബജീവിതം കൂടുതൽ സന്തോഷകരമാകും. വിലപിടിച്ച ഗൃഹോപകരണങ്ങൾ വാങ്ങും. സ്ഥലം വാങ്ങുവാൻ അഡ്വാൻസ് കൊടുക്കും. കടബാധ്യതകൾ തീർത്തെടുക്കും. സഹോദരതുല്യരായവരിൽ നിന്ന് ധനലാഭം ഉണ്ടാകും. തൊഴിൽ അഭിവൃദ്ധിപ്പെടും.
Generated from archived content: varsham-9dhanu.html