പൂരുരുട്ടാതിയുടെ അവസാനത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി ഈ കൂറുകാർക്ക്.
ജനുവരി
അവിചാരിതമായി ധനലാഭം ഉണ്ടാകും. ചിട്ടിയിൽ നറുക്ക് വീഴും. വാഗ്‌മികൾ, അഭിഭാഷകർ, രാഷ്‌ട്രീയ പ്രവർത്തകർ എന്നിവർ പ്രശസ്‌തിനേടും. വിദേശരാജ്യങ്ങളിൽ ജോലിക്ക് ശ്രമിക്കുന്നവർക്ക് അത് സാധിക്കുവാൻ കഴിയും.
ഫെബ്രുവരി
മനോദുരിതം വർദ്ധിക്കും. വാക്‌പൗരുഷ്യംമൂലം അനർത്ഥങ്ങൾ ഉണ്ടാകും. ഗൃഹനിർമ്മാണം തടസ്സപ്പെടും. അവിചാരിതമായ ധനലാഭം ഉണ്ടാകും. ദാമ്പത്യകലഹങ്ങൾ ഒഴിവാകും. കന്യകമാരുടെ ചിരകാല പ്രതീക്ഷിതമായ മോഹങ്ങൾ സഫലീകരിക്കും.
മാർച്ച്
വിദ്യാർത്ഥികൾക്ക് പഠിപ്പിൽ അനാസ്ഥയുണ്ടാകും. വിദേശയാത്രക്കുളള അനുമതി ലഭിക്കും. പ്രവൃത്തിമണ്ഡലത്തിൽ അത്ഭുതകരമായ പുരോഗതിയുണ്ടാകും. ഉദ്യോഗസ്ഥർക്ക് പലതരം ആനുകൂല്യങ്ങൾ അനുവദിച്ചുകിട്ടും. വിദേശയാത്രയ്‌ക്ക് സാധ്യതയുണ്ട്.
ഏപ്രിൽ
സുഖദുഃഖസമ്മിശ്രമായ ഒരു കാലഘട്ടമാണിത്. കരാർപണികൾ മുഴുമിക്കാൻ കഴിയാതെ വിഷമിക്കും. പരീക്ഷയിൽ വേണ്ടത്ര പ്രകടനം കാഴ്‌ചവക്കാൻ വിദ്യാർത്ഥികൾക്ക് കഴിയുകയില്ല. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ നിസ്സഹകരണം മൂലം വിഷമിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർ നന്നായി തിളങ്ങും.
മെയ്
ഏതുകാര്യത്തിലും ആത്മവിശ്വാസം വളരും. ഗുരുജനപ്രീതിയും ഈശ്വരാധനയും നിഴലിച്ചുനിൽക്കുന്നതിനാൽ എല്ലാ പ്രതിസന്ധികളും തരണം ചെയ്യാൻ കഴിയും. ഉദ്യോഗാർത്ഥികൾക്ക് ജോലിക്കയറ്റം ഉണ്ടാകും.
ജൂൺ
പുതിയ ഗൃഹനിർമ്മാണത്തിന് ഇറങ്ങും. ആഢംബരഭൂഷണ പദാർത്ഥങ്ങൾക്ക് ധാരാളം പണം ചിലവഴിക്കും. വൈദ്യശാസ്‌ത്രരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപൂർവ്വമായ ബഹുമതി ലഭിക്കും. സന്താനങ്ങളെകൊണ്ട് വിഷമിക്കും.
ജൂലായ്
ഉയർന്ന പദവികൾ അലങ്കരിക്കും. അനുകൂലസ്ഥലങ്ങളിൽ മാറ്റം കിട്ടും. കലാരംഗത്തുളളവർ അംഗീകാരം നേടും. വിദ്യാർത്ഥികൾ കൂടുതൽ താല്പര്യത്തോടെ പഠിപ്പിൽ മുഴുകും. ഗൃഹജീവിതം ആസ്വാദ്യമായി അനുഭവപ്പെടും.
ആഗസ്‌റ്റ്
നാനാതരത്തിലുളള അഭിവൃദ്ധി പ്രവൃത്തി സ്ഥാനത്തുണ്ടാകും. ഉദ്യോഗസ്ഥകൾ മേലധികാരികളുടെ പ്രശംസ പിടിച്ചുവാങ്ങും. ദൂരസ്ഥലങ്ങളിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മാറ്റം പ്രതീക്ഷിക്കാം.
സപ്തംബർ
ഉല്ലാസയാത്രകൾ നടത്തും. ഗൃഹം മോടിപിടിപ്പിക്കും. മകളുടെ വിവാഹം നിശ്‌ചയിക്കാൻ കഴിയും. വിവിധ മാർഗ്ഗങ്ങളിലൂടെ ധനം വന്നുചേരും. കലാകാരന്മാർ വിദേശപര്യാടനം നടത്തി കീർത്തിയും ധനവും നേടും.
ഒക്‌ടോബർ
ഗൃഹദുരിതങ്ങൾ മൂലം മനസ്സ് അസ്വസ്ഥമാകും. വാക്‌തർക്കങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. സാമ്പത്തികരംഗത്ത് മാന്ദ്യം ഉണ്ടാകും. വരവിൽ കവിഞ്ഞ് ചെലവുണ്ടാകും. രോഗങ്ങൾ മാറികിട്ടും. കളത്രം വഴി ധനലാഭം കൈവരും.
നവംബർ
വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ വേണ്ടത്ര സഫലമായി പ്രവർത്തിക്കാൻ കഴിഞ്ഞെന്നു വരുകയില്ല. സഹോദരന്മാർ ഐക്യത്തോടെ കഴിയും. ഗൃഹനിർമ്മാണം തടസ്സപ്പെടും. വീടുവെക്കാൻ സ്ഥലം മാതൃസഹായത്താൽ ലഭിക്കും. ബന്ധുസഹായം ലഭിക്കും.
ഡിസംബർ
സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. ശത്രുക്കൾ അപവാദങ്ങൾ പറഞ്ഞു പരത്തും. വിട്ടുമാറാത്ത തലവേദന ശല്യപ്പെടുത്തും. കാര്യവിഘ്‌നം ഉണ്ടാകും. ജോലി കാര്യങ്ങളിൽ അനാസ്ഥയുണ്ടാകും. നേത്രരോഗം ഉണ്ടാകും. ദാനം, ജപം, ഹോമം എന്നിവ നടത്തണം.
Generated from archived content: varsham-93meenam.html