ഉത്രാടത്തിന്റെ അവസാനത്തെ 45 നാഴിക തിരുവോണം അവിട്ടത്തിന്റെ ആദ്യത്തെ 30 നാഴിക
ജനുവരി
ഉല്ലാസയാത്രയിൽ പങ്കെടുക്കും. ഉപകാരങ്ങൾ ചെയ്‌തു കൊടുത്തവരിൽനിന്ന് നിന്ദാവചനങ്ങൾ കേൾക്കേണ്ടിവരും. ഈശ്വരാനുഗ്രഹമുളളതിനാൽ ആപത്തുകളിൽനിന്ന് രക്ഷപ്പെടും. പുതിയ കർമ്മപരിപാടികൾ ആവിഷ്‌കരിക്കും.
ഫെബ്രുവരി
പുതിയ ജോലി ലഭിക്കും. സന്താനങ്ങളെ കൊണ്ട് വിഷമം ഉണ്ടാകും. കർമ്മരംഗത്ത് ഉയർച്ചയുണ്ടാകും. രാഷ്‌ട്രീയരംഗത്തുളളവർക്ക് അനുകൂലമായ കാലമാണ്. ആദ്ധ്യാത്മിക കാര്യങ്ങൾക്കായി പണം ചിലവഴിക്കും.
മാർച്ച്
വരവിനെക്കാൾ ചിലവ് വർദ്ധിക്കും. നേത്രരോഗം ഉണ്ടാകാതെ സൂക്ഷിക്കണം. വിദേശയാത്രയ്‌ക്ക് അവസരം ലഭിക്കും. കർമ്മഭാവത്തിന് പുഷ്‌ടി കൈവരും.
ഏപ്രിൽ
വാതരോഗം കലശലാകും. വിദ്യാഭ്യാസപരമായ പ്രവർത്തനങ്ങളിൽ മാന്ദ്യം അനുഭവപ്പെടും. ഭാഗ്യദേവതയുടെ കടാക്ഷം ഉളളതിനാൽ പ്രതിസന്ധികളെ അതിജീവിക്കാൻ സാധിക്കും.
മെയ്
ഉദ്യോഗസ്ഥർക്ക് ജോലിക്കയറ്റം ഉണ്ടാകും. സന്താനങ്ങൾക്ക് ഉയർച്ച ഉണ്ടാകും. വിദേശയാത്രക്കുളള തടസ്സങ്ങൾ മാറിക്കിട്ടും. സുഹൃദ്‌സഹായം ലഭിക്കും. ധനപുഷ്‌ടി കൈവരും. ജീവിതരംഗത്ത് പ്രശോഭിക്കും.
ജൂൺ
രാഷ്‌ട്രീയവാർത്തകർക്ക് ഉന്നതസ്ഥാനമാനങ്ങൾ കിട്ടും. കലാകാരന്മാർ വിദേശപര്യടനം നടത്തി കീർത്തി നേടും. ചെലവുകൾ നിയന്ത്രിക്കണം. ധനം നാനാമാർഗ്ഗങ്ങളിലൂടെ വന്നുചേരും.
ജൂലൈ
ശത്രുക്കൾ അകലും കുടുംബം പുരോഗതി പ്രാപിക്കും. യാത്രകൾ ഉല്ലാസപ്രദമാകും. പരീക്ഷകളിൽ ഉന്നതവിജയം നേടും. ദൃഢമായ തീരുമാനങ്ങൾ എടുക്കും. ധനപുഷ്‌ടി കൈവരും.
ആഗസ്‌റ്റ്
നൂതന ഗൃഹനിർമ്മാണത്തിന് ഒരുങ്ങും. വിദ്യാർത്ഥികൾ പഠിപ്പിൽ അലസത പ്രകടിപ്പിക്കും. കർമ്മരംഗത്ത് നവോന്മേഷം ഉണ്ടാകും. പുതിയ ജോലി ലഭിക്കും.
സെപ്തംബർ
ദാമ്പത്യജീവിതത്തിൽ ചില വിളളലുകൾ ഉണ്ടാകും. സാമ്പത്തികമാന്ദ്യം അകലും. കർഷകർക്ക് വിപണിയിൽ അനുകൂല സാഹചര്യം ഉണ്ടാകും. യാത്രകൾ ഉല്ലാസപ്രദമാകും.
ഒക്‌ടോബർ
വിവാഹത്തിന് കാലതാമസം പിടിക്കും. ദമ്പതികൾ കലഹിക്കുന്നതുമൂലം സന്താനങ്ങൾ ക്ലേശിക്കും. രോഗപീഡകൾ ഉണ്ടാകും. ശത്രുദോഷം മാറിക്കിട്ടും. വീട്ടിൽ മംഗളകർമ്മങ്ങൾ നടക്കും.
നവംബർ
സഹോദരിസ്ഥാനീയർക്ക് നല്ല ജോലി കിട്ടും. ധാരാളം പണം കൈവശം വന്നുചേരും. ദമ്പതികൾ ഐക്യത്തോടെ കഴിയും. യാത്രകൾ ആവശ്യമായിത്തീരും. വിദേശത്തുളളവർ സഹായിക്കും.
ഡിസംബർ
വാക്‌വൈഭവം മൂലം ഏവരേയും സ്വാധീനിക്കും. അധ്യാപകർ, രാഷ്‌ട്രീയപ്രവർത്തകർ എന്നിവർക്ക് നല്ല സ്വാധീനം ഉണ്ടാകും. ലോണുകൾ അനുവദിച്ചു കിട്ടാൻ താമസിക്കും. യാത്രകൾക്കിടയിൽ ചില രേഖകൾ നഷ്‌ടപ്പെടാൻ ഇടയുണ്ട്.
Generated from archived content: varsham-91makaram.html