വൃശ്ചികക്കൂറ്‌

ജനുവരി

വിശാഖത്തിന്റെ അവസാനത്തെ15 നാഴിക അനിഴം, തൃക്കേട്ട ഈ കൂറുകാർക്ക്‌ ആരോഗ്യനില തൃപ്തികരമായി തുടരും. സ്‌നേഹബന്ധങ്ങൾ വിജയത്തിൽ കലാശിക്കും. പുതിയ സംരംഭത്തിന്‌ യോജിച്ച സമയമല്ല. വരവും, ചിലവും തുല്യമായി നിൽക്കും. വ്യാപാരവ്യവസായത്തിൽപെട്ടവർക്ക്‌ നന്നായി ബിസിനസ്സ്‌ ചെയ്യാൻ കഴിയും. പട്ടാളം, പോലീസ്‌ വിഭാഗത്തിലുളളവർക്ക്‌ പ്രമോഷൻ പ്രതീക്ഷിക്കാം. ദൂരയാത്രയ്‌ക്ക്‌ ഇടയാകും. വ്യാപാരത്തിൽ ലാഭം ഉണ്ടാകും. റിയൽ എസ്‌റ്റേറ്റ്‌ വ്യാപാരം തകൃതിയായി നടക്കും. ഉന്നത പരീക്ഷകളിൽ പ്രശസ്തവിജയം നേടും. യാത്രകൾ ആവശ്യമായി വരും. അവിചാരിതമായി ധനനഷ്‌ടം സംഭവിക്കും. ദൂരയാത്രകൾ ആവശ്യമായി വരും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.

ഫെബ്രുവരി

സന്താനസുഖവും കുടുംബസുഖവും ഉണ്ടാകും. പല മാർഗ്ഗങ്ങളിൽ കൂടി ധനം വന്നുചേരും. ഭൂമി സംബന്ധമായ ഇടപാടുകളിൽ നിന്ന്‌ നേട്ടമുണ്ടാകും. ഉദ്യോഗത്തിന്‌ ശ്രമിക്കുന്നവർക്ക്‌ അതിന്‌ അവസരം ഉണ്ടാകും. പല പ്രശ്‌നങ്ങൾക്കും സമർത്ഥമായി പരിഹാരം കാണാൻ കഴിയും. വിലപ്പെട്ട സമ്മാനങ്ങൾ ലഭിക്കും.

മാർച്ച്‌

സന്താനങ്ങളോടൊപ്പം വിദേശയാത്രയ്‌ക്ക്‌ സാധ്യത കാണുന്നു. ബന്ധുജന സഹായത്താൽ വീട്‌ പണിതുടങ്ങാൻ സാധ്യതയുണ്ട്‌. വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. മതപരമായ കാര്യങ്ങളിൽ താല്പര്യമെടുക്കും. ഉദ്യോഗരംഗത്ത്‌ ഉന്നതിയും പ്രശസ്തിയും ലഭിക്കും.

ഏപ്രിൽ

കുടുംബത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടാകും. സിനിമ, സീരിയൽ രംഗത്തുളളവർക്ക്‌ ധാരാളം അവസരങ്ങൾ ഉണ്ടാകും. മരാമത്തുപണികൾ പുനരാരംഭിക്കും. മാതാവിന്‌ അസുഖങ്ങൾ വന്നുചേരും. കായികതാരങ്ങൾ കരുതലോടെ ഇരിക്കേണ്ട സമയമാണ്‌. സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുവാൻ നിർബന്ധിതനാകും.

മെയ്‌

വ്യാപാര വ്യവസായത്തിൽ നഷ്‌ടം വരും. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയ സാധ്യത കുറയും. സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുവാൻ നിർബന്ധിതനാകും. ഉദ്യോഗസ്ഥൻമാർ അഴിമതി ആരോപണത്തിന്റെ ചുഴിയിൽ പെടാതിരിക്കാൻ നിതാന്ത ജാഗ്രത പാലിക്കണം.

ജൂൺ

മനോവിഷമങ്ങൾ മാറിക്കിട്ടും. സാമ്പത്തികക്ലേശങ്ങൾക്ക്‌ ആശ്വാസം കണ്ടുതുടങ്ങും. വിദ്യാർത്ഥികൾക്ക്‌ ഉന്നതവിജയം നേടാൻ സാധിക്കും. ഗൃഹനിർമ്മാണത്തിന്‌ ശ്രമിക്കും. പുതിയ ജോലിക്ക്‌ ശ്രമിക്കും. വിദേശത്ത്‌ പോകാൻ ആഗ്രഹിക്കുന്നവർക്ക്‌ അതിന്‌ സാധിക്കും.

ജൂലൈ

കുടുംബത്തിൽ സന്തോഷവും മംഗളകാര്യസിദ്ധിയും അനുഭവപ്പെടും. തൊഴിൽ സംബന്ധമായി പുതിയ ചില പ്രശ്‌നങ്ങൾ ഉദയം ചെയ്യുന്നതാണ്‌. മാതാപിതാക്കൾക്ക്‌ രോഗാരിഷ്‌ടതകളും മനഃക്ലേശവും ധനനഷ്‌ടവും അനുഭവപ്പെടും. കലാകാരൻമാർക്കും കായിക താരങ്ങൾക്കും പ്രശസ്തിയും കാര്യവിജയവും സാമ്പത്തികനേട്ടങ്ങളും ഉണ്ടാകും.

ആഗസ്‌റ്റ്‌

സാമ്പത്തികമായ ക്രയവിക്രയങ്ങളിൽ കഷ്‌ടനഷ്‌ടങ്ങൾ വരാതെ സൂക്ഷിക്കണം. വിദ്യാർത്ഥികൾക്ക്‌ പഠിപ്പിലും പരീക്ഷകളിലും നന്നായി ശോഭിക്കാനാകും. വീട്ടമ്മമാർക്ക്‌ ആഭരണ അലങ്കാരവസ്‌തുക്കളുടെ ലാഭവും സന്താനങ്ങളെകൊണ്ട്‌ ഗുണഫലവും ഉണ്ടാകും. ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കും.

സെപ്തംബർ

പൂർവ്വിക സ്വത്തിനെ ചൊല്ലിയുളള തർക്കങ്ങൾ പരിഹരിക്കും. വിദേശത്ത്‌ നിന്ന്‌ സാമ്പത്തികനേട്ടമുണ്ടാകും. വ്യവഹാരങ്ങളിൽ വിജയവും സന്താനങ്ങളിൽനിന്ന്‌ സഹായവും ലഭിക്കും. രാഷ്‌ട്രീയ നേതാക്കന്മാർക്ക്‌ അലച്ചിലും വലച്ചിലും അനുഭവപ്പെടും. വൈദ്യവൃത്തിയിലുളളവർക്ക്‌ സർക്കാരിൽനിന്ന്‌ ഉപദ്രവമുണ്ടാകും.

ഒക്‌ടോബർ

തൊഴിൽരംഗത്ത്‌ അനാവശ്യമായ ഇടപെടലുകൾ ഉണ്ടാകും. മേലധികാരികളുടെ ശിക്ഷണനടപടിമൂലം വിഷമിക്കും. വിലപ്പെട്ട സാധനസാമഗ്രികൾ കേടുവരും. അവിവാഹിതരുടെ വിവാഹക്കാര്യങ്ങളിൽ തീരുമാനമാകും. ആത്മീയകാര്യങ്ങൾക്ക്‌ കൂടുതൽ സമയം ചെലവഴിക്കും.

നവംബർ

ബഹുവിധ അനർത്ഥങ്ങളും ധനനഷ്‌ടങ്ങളും സംഭവിക്കും. മനസ്സറിയാതെ അപവാദങ്ങൾ കേൾക്കേണ്ടിവരും. മേലുദ്യോഗസ്ഥൻമാരുടെ അപ്രീതിയ്‌ക്ക്‌ പാത്രീഭവിക്കും. ദാമ്പത്യക്ലേശങ്ങൾ അനുഭവിക്കേണ്ടിവരും. വാഹനങ്ങൾ ഓടിക്കുമ്പോഴും അപകടമുണ്ടാകുന്ന കർമ്മങ്ങളിൽ വ്യാപരിക്കുമ്പോഴും ശ്രദ്ധ വേണം. ഉദ്യോഗാർത്ഥികൾക്ക്‌ സമയം അനുകൂലമല്ല.

ഡിസംബർ

പുതിയ വ്യാപാരങ്ങളിൽ പങ്കുചേരും. യുവജനങ്ങളുടെ വിവാഹം നടക്കും. ഊഹക്കച്ചവടങ്ങളിലും ഷെയറുകളിലും ധാരാളം പണം ചെലവഴിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. പ്രാർത്ഥനകൾക്കും ദൈവീകകാര്യങ്ങൾക്കും കൂടുതൽ സമയം കണ്ടെത്തും. എല്ലാരംഗങ്ങളിലും ആത്മവിശ്വാസം വർദ്ധിക്കും. ബിസിനസ്സുകളിൽനിന്ന്‌ ആദായം വർദ്ധിക്കും.

Generated from archived content: varsham-8vrishch.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here