തുലാക്കൂറ്‌

ചിത്തിരയുടെ അവസാനത്തെ 30 നാഴിക ചോതി, വിശാഖത്തിന്റെ 45 നാഴിക ഈ കൂറുകാർക്ക്‌ ഈ വർഷം ആദ്യത്തെ പകുതിയിൽ പല പുണകരമായ അനുഭവങ്ങൾ ഉണ്ടാകും. എന്നാൽ രണ്ടാമത്തെ പകുതിയിൽ ദോഷകരമായ പല അനുഭവങ്ങളും ഉണ്ടാകും.

ജനുവരി

തൊഴിൽരംഗത്ത്‌ മാറ്റങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കും. മാതാപിതാക്കളിൽ നിന്ന്‌ ഗുണകരമായ അനുഭവങ്ങൾ ഉണ്ടാകും. വീട്ടമ്മമാർക്ക്‌ ആഭരണ അലങ്കാരഭൂഷണ ദ്രവ്യങ്ങളുടെ ലാഭവും അവിവാഹിതർക്ക്‌ മംഗളകർമ്മങ്ങളിൽ പങ്കെടുക്കാൻ യോഗവുമുണ്ട്‌. ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കും. പോലീസ്‌, പട്ടാളം എന്നീ വകുപ്പുകളിലുളളവർക്ക്‌ മേലധികാരികളുടെ അപ്രീതിയും സ്ഥാനഭ്രംശവും ഉണ്ടാകും. വിദ്യാർത്ഥികൾക്ക്‌ പഠിപ്പിലും പരീക്ഷകളിലും നന്നായി ശോഭിക്കാനാവും. വ്യാപാരവ്യവസായത്തിൽ പുരോഗതി കണ്ടുതുടങ്ങും. യന്ത്ര വാഹനരംഗത്തുളളവർക്ക്‌ സമയം അനുകൂലമാണ്‌. പുതിയ വാഹനങ്ങൾ വാങ്ങുന്നതിനും പഴയവ മോടിപിടിപ്പിക്കുന്നതിനും സഹായിക്കും.

ഫെബ്രുവരി

വ്യാപാര വ്യവസായത്തിൽ നഷ്‌ടം വരും. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയസാധ്യത കുറയും. സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുവാൻ നിർബന്ധിതനാകും. ഹൃദ്രോഹികൾ സൂക്ഷിക്കണം. കായികതാരങ്ങൾ കരുതലോടെ ഇരിക്കേണ്ട സമയമാണ്‌. 31,1,2,3 തീയതികൾ ഗുണകരമാണ്‌.

മാർച്ച്‌

മനോവിഷമങ്ങൾ മാറിക്കിട്ടും. സാമ്പത്തിക ക്ലേശങ്ങൾക്ക്‌ ആശ്വാസം കണ്ടുതുടങ്ങും. ഗവേഷണ വിദ്യാർത്ഥികളുടെ പ്രവർത്തനം അധികൃതർ വിലയിരുത്തും. എഴുത്തുകാർക്ക്‌ റോയൽറ്റി കിട്ടും. ഗൃഹനിർമ്മാണത്തിന്‌ ശ്രമിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. 5,6 തീയതികൾ ഗുണകരമാണ്‌.

ഏപ്രിൽ

കർമ്മരംഗത്ത്‌ മുന്നേറ്റമുണ്ടാകും. അപ്രതീക്ഷിത ധനലാഭവും, പുതിയ കാര്യാരംഭവും, പുണ്യസങ്കേതദർശനം. ഉന്നതൻമാരെ കൊണ്ടുളള സഹായങ്ങൾ, സർവ്വകാര്യവിജയം. ആരോഗ്യനില തൃപ്തികരം. വിദേശത്ത്‌ പോകുവാൻ ശ്രമിക്കും.

മെയ്‌

രോഗികൾക്ക്‌ ആശ്വാസം കാണും. കടം വീട്ടും. അപകടഭീതി, ശത്രുക്കളിൽനിന്ന്‌ ഉപദ്രവം ഇവ ഉണ്ടാകും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. അകലെയുളള ബന്ധുക്കൾ വന്നുചേരും. കർമ്മപരമായി ഉയർച്ച ഉണ്ടാകും. 31,1,2 തീയതികൾ ഗുണകരമാണ്‌.

ജൂൺ

ഗുരുസ്ഥാനീയരായവർക്ക്‌ രോഗാദിക്ലേശങ്ങൾ ഉണ്ടാകും. ആവശ്യമില്ലാത്ത യാത്രകൾ ചെയ്യും. കഠിനാധ്വാനം ചെയ്യും. വിനോദ സഞ്ചാരത്തിന്‌ യാത്ര ചെയ്യും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.

ജൂലൈ

അശ്രദ്ധ, ആഹാരം സമയത്തിന്‌ കഴിക്കാൻ കഴിയാതെ വരിക. ശുഭകാര്യങ്ങൾക്ക്‌ തടസ്സം നേരിടുക, വ്യവഹാരഭീതി, ധനനഷ്‌ടം, ദുരിതം, ദുഃഖകരമായ അനുഭവങ്ങൾ എന്നിവ ഉണ്ടാകും.

ആഗസ്‌റ്റ്‌

പ്രവർത്തനരംഗത്ത്‌ വിജയവും, ധനപുഷ്‌ടിയും. ശത്രുക്കളിൽ വിജയവും, സ്വത്തു സംബന്ധമായ ക്രയവിക്രയങ്ങളും, നൂതന ഗൃഹനിർമ്മാണവും നടക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.

സെപ്തംബർ

ഔദ്യോഗിക കാര്യങ്ങളിൽ ശ്രദ്ധ കുറയും. ഒരു കാര്യവും കൃത്യമായി നടക്കില്ല. സ്വജനങ്ങൾക്ക്‌ ആപത്ത്‌ ഉണ്ടാകും. ആരോഗ്യകരമായി തൃപ്തികരമല്ല. പ്രത്യേകിച്ച്‌ ഉദരരോഗമുളളവർക്ക്‌. കോടതി വ്യവഹാരങ്ങൾ, ദൂരയാത്ര, അഗ്‌നിഭയം, പരാജയം എന്നിവയ്‌ക്ക്‌ സാധ്യത.

ഒക്‌ടോബർ

കർമ്മഭംഗം, തൊഴിൽ കുഴപ്പങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, വ്യവഹാര വ്യവസായങ്ങളിൽ മന്ദത എന്നിവ അനുഭവപ്പെടും. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ കലഹം ഉണ്ടാകും. സ്വജനവിരോധം, മംഗളകാര്യങ്ങൾക്ക്‌ തടസ്സം. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. വഞ്ചന, സുഖക്ഷയം ഇവ ഉണ്ടാകും.

നവംബർ

പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. പ്രാർത്ഥനകളിലും ദൈവീക കാര്യങ്ങളിലും കൂടുതൽ സമയം കണ്ടെത്തും. എല്ലാകാര്യങ്ങളിലും ആത്മവിശ്വാസം വർദ്ധിക്കും. ബിസിനസ്സുകളിൽനിന്ന്‌ ആദായം വർദ്ധിക്കും. വ്യാപാരരംഗം വിപുലീകരിക്കും.

ഡിസംബർ

കുടുംബത്തിൽ സന്തോഷവും മംഗളകാര്യസിദ്ധിയും അനുഭവപ്പെടും. യുവജനങ്ങളുടെ വിവാഹം നടക്കും. ഊഹക്കച്ചവടങ്ങളിലും ഷെയറുകളിലും ധാരാളം പണം നിക്ഷേപിക്കും. വ്യാപാരരംഗം വിപുലീകരിക്കും.

Generated from archived content: varsham-7thulam.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English