കന്നിക്കൂറ്‌

ഉത്രത്തിന്റെ 45 നാഴിക അത്തം. ചിത്തിരയുടെ ആദ്യത്തെ 30 നാഴിക

ജനുവരി

രോഗാദിക്ലേശങ്ങൾ മൂലം കുടുംബാന്തരീക്ഷം മോശമാകും. മരാമത്തിപണികൾക്ക്‌ തടസ്സം നേരിടും. സഹോദരങ്ങളുമായി ഭിന്നത ഉണ്ടാകും. വിമർശനത്തിന്‌ പാത്രീഭവിക്കും. ദൈവീക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും.

ഫെബ്രുവരി

കളത്രംവഴി ധനം കൈവശം വന്നുചേരും. ബിസിനസ്സിൽ അഭൂതപൂർവ്വമായ നേട്ടങ്ങൾ ഉണ്ടാകും. വ്യാപാരികൾ നല്ല ലാഭം കൊയ്‌തെടുക്കും. വിദ്യാർത്ഥികൾക്ക്‌ പഠിപ്പിൽ മാന്ദ്യതയും അലസതയും ഉണ്ടാകാൻ ഇടയുണ്ട്‌. അലച്ചിലും വലച്ചിലും ഉണ്ടാകും. അനാവശ്യ ചിലവുകൾമൂലം കടം വാങ്ങേണ്ടിവരും.

മാർച്ച്‌

മുമ്പ്‌ കിട്ടാനുണ്ടായിരുന്ന ധനം വേഗത്തിൽ കൈവശം വന്നുചേരും. വാക്‌ചാതുര്യംകൊണ്ട്‌ ആരെയും ആകർഷിക്കും. സ്ഥലമാറ്റത്തിനു ശ്രമിക്കുന്ന ഉദ്യോഗസ്ഥൻമാർക്ക്‌ അനുകൂലമാറ്റം കിട്ടും. ശത്രുബാധകൾ അകന്നുകിട്ടും. മനഃസുഖം വർദ്ധിക്കും.

ഏപ്രിൽ

കലാരംഗത്ത്‌ പ്രവർത്തിക്കുന്നവർക്ക്‌ അനുകൂലമായ കാലമാണ്‌. സുഹൃത്തുക്കൾ വഴി വിദേശത്തേക്ക്‌ പോകാൻ സാധ്യതയുണ്ട്‌. കുടുംബത്തിൽ ശ്രേയസ്‌കരമായ കർമ്മങ്ങൾ നടക്കും. വിദ്യാർത്ഥികൾ പരീക്ഷയിലും ടെസ്‌റ്റുകളിലും പ്രശസ്തവിജയം നേടും.

മെയ്‌

പ്രേമബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും. പുതിയ തൊഴിൽ സംരംഭങ്ങളില ഏർപ്പെടും. ധനസമ്പാദനയോഗം ഉണ്ടാകും. മിത്രങ്ങൾ വഴി നഷ്‌ടം സംഭവിക്കും. ഗൃഹനിർമ്മാണത്തിൽ തടസ്സം നേരിടും. സന്താനക്ലേശം മാറിക്കിട്ടും. അവിവാഹിതരുടെ വിവാഹക്കാര്യത്തിൽ തീരുമാനമാകും. വിദേശയാത്രയ്‌ക്ക്‌ ശ്രമിക്കും. കോൺട്രാക്‌ട്‌ വ്യാപാരത്തിൽ പുരോഗതിയുണ്ടാകും. പുതിയ എഗ്രിമെന്റുകളിൽ ഒപ്പുവെക്കും.

ജൂൺ

ആരോഗ്യനില തൃപ്തികരമല്ല. പുണ്യതീർത്ഥങ്ങൾ സന്ദർശിക്കും. വസ്തുവിറ്റ്‌ കടം തീർക്കും. ജോലി സാധ്യതകൾ തെളിഞ്ഞു കിട്ടും. ഇഷ്‌ടജനങ്ങളുടെ വിയോഗം ഉണ്ടാകും. പൂർവ്വകാലാനുഭവങ്ങളിൽനിന്നും വ്യക്തമായ ഗുണാനുഭവങ്ങൾ വന്നുചേരും.

ജൂലൈ

ബന്ധുക്കൾ ശത്രുക്കളെപ്പോലെ പെരുമാറും. സഹോദര സ്ഥാനീയർക്ക്‌ മെച്ചപ്പെട്ട പദവികൾ കിട്ടും. ഔദ്യോഗിക രംഗത്തുളളവർ ശോഭിക്കും. വിദേശത്തുനിന്ന്‌ സഹായം ലഭിക്കും.

ആഗസ്‌റ്റ്‌

സ്ഥാനകയറ്റം ലഭിക്കും. കലാരംഗത്ത്‌ മികവാർന്ന പ്രകടനം കാഴ്‌ചവയ്‌ക്കും. രോഗദുരിതങ്ങൾ ഉണ്ടാകും. വിദേശയാത്രയ്‌ക്ക്‌ തടസ്സം ഉണ്ടാകും.

സെപ്തംബർ

കണ്ടകശ്ശനിക്കാലം മാറും. പിണങ്ങി പിരിഞ്ഞിരുന്ന ദമ്പതികൾ ഐക്യത്തോടെ കഴിയും. മിത്രങ്ങളിൽനിന്ന്‌ വേണ്ടത്ര സഹായം ലഭിക്കും. നൂതന ഗൃഹവാഹനാദി ലാഭത്തിന്‌ വഴിതെളിഞ്ഞുവരും. വിവിധതരമായ മാനസീകമായ ഉന്മേഷത്തിന്‌ വകയുണ്ടാകും.

ഒക്‌ടോബർ

സഹോദരന്മാർക്ക്‌ ജോലിക്കിട്ടും. വിദേശത്തുളള സുഹൃത്തുക്കൾ വഴി ധാരാളം സാമ്പത്തിക മേന്മ ഉണ്ടാകും. പിതൃസ്വത്തുക്കൾ ലഭിക്കും. പുതിയ ഗൃഹം, വാഹനങ്ങൾ ഇവ വാങ്ങുന്നതിന്‌ മുതിരും. ഇഷ്‌ടജനവിരഹം അസഹ്യമാകും.

നവംബർ

നാനാതരത്തിലുളള മേന്മകൾ ഈ മാസത്തിലുണ്ടാകും. മുമ്പ്‌ തടഞ്ഞുവച്ചിരുന്ന പല അനുകൂല്യങ്ങളും അനുവദിച്ചുകിട്ടും. ഉദ്യോഗസ്ഥർക്ക്‌ ജോലിയിൽ പ്രമോഷൻ കിട്ടും.

ഡിസംബർ

അനുകൂലമായ സമയമാണ്‌. സന്താനങ്ങളോടൊപ്പം വിദേശയാത്രയ്‌ക്ക്‌ സാധ്യത കാണുന്നു. സന്താനസുഖവും കുടുംബസുഖവും ഉണ്ടാകും. മാതാവിന്‌ അസുഖങ്ങൾ വന്നുചേരും. പല മാർഗ്ഗങ്ങളിൽ കൂടി ധനം വന്നുചേരും. റിയൽ എസ്‌റ്റേറ്റ്‌ വ്യാപാരം തകൃതിയായി നടക്കും.

Generated from archived content: varsham-6kanni.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here