ചിങ്ങക്കൂറ്‌

ജനുവരി

മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക ഈ കൂറുകാർക്ക്‌ യാത്രയിൽ അപകടം സംഭവിക്കാൻ സാധ്യതയുണ്ട്‌. ശത്രുക്കളിൽനിന്ന്‌ ഉപദ്രവങ്ങൾ ഉണ്ടാകും. ആരാധനാലയങ്ങളിൽ സന്ദർശനം നടത്തും.

ഫെബ്രുവരി

കളത്രവിരോധം ഉണ്ടാകും. സാമ്പത്തികമാന്ദ്യം അനുഭവപ്പെടും. കടം വരുത്തിവെക്കും. രോഗദുരിതങ്ങൾ വർദ്ധിക്കും. സന്താനങ്ങളെകൊണ്ട്‌ ക്ലേശിക്കും. യാത്രാദുരിതങ്ങൾ ഏറിവരും.

മാർച്ച്‌

വ്യാഴാനുകൂല്യമുളളതിനാൽ ഗൃഹത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. നൂതന വാഹനലാഭം കൈവരുന്നതാണ്‌. ധനാഗമം പ്രതീക്ഷിക്കാം. കാർഷിക വസ്‌തുക്കൾക്ക്‌ ഉദ്ദേശിച്ചതിലധികം വില ലഭിക്കും. ബിസിനസ്സുകാർക്ക്‌ നല്ല കാലമാണ്‌.

ഏപ്രിൽ

കിട്ടാനുളള പണം കിട്ടും. ശത്രുബാധകൾ അകലും. അകന്നുനിന്നിരുന്ന സുഹൃത്തുക്കൾ സ്‌നേഹഭാവത്തിൽ പെരുമാറും. ജോലിയിൽ പ്രമോഷൻ ലഭിക്കും. ഏതു വിധേനയും ധനം വന്നുചേരും.

മെയ്‌

വ്യവഹാരങ്ങൾ ഉണ്ടാകും. ശത്രുക്കൾ അപവാദങ്ങൾ പറഞ്ഞുപരത്തും. വിദേശയാത്രകൾ നടത്താൻ അവസരം കിട്ടും. സന്താനങ്ങളുടെ പ്രകടനങ്ങൾ മനസ്സിന്‌ ഉത്സാഹം പകരും.

ജൂൺ

ഉദ്യോഗാർത്ഥികൾ ടെസ്‌റ്റുകളിലും ഇന്റർവ്യൂകളിലും വിജയം കൈവരിക്കും. കർമ്മരംഗത്ത്‌ അത്ഭുതപൂർവ്വമായ നേട്ടങ്ങൾ ഉളവാകും. ഉദ്യോഗാർത്ഥികൾക്ക്‌ മെച്ചപ്പെട്ട ജോലികൾ ലഭിക്കും. ധനഭാവപുഷ്‌ടി കൈവരും. ആരോഗ്യനില മെച്ചപ്പെടും. വിദ്യാർത്ഥികൾ പഠനത്തിനുപുറമെ പാഠ്യേതര വിഷയങ്ങളിലും ശോഭിക്കും.

ജൂലൈ

കലാസാഹിത്യരംഗത്ത്‌ പ്രശസ്‌തി നേടാം. സിനിമ, സീരിയൽ രംഗത്തുളളവർക്ക്‌ അവാർഡുകൾ ലഭിക്കും. അലസതമൂലം ധനനഷ്‌ടം ഉണ്ടാകാതെ നോക്കണം. സന്താനങ്ങൾക്ക്‌ മേൻമ ഉണ്ടാകും. ആത്മപ്രഭാവം വളരും.

ആഗസ്‌റ്റ്‌

വ്യാഴം വിദ്രമസ്ഥാനത്തേയ്‌ക്ക്‌ പരിവർത്തനം ചെയ്യുന്നു. അധികാരമുളള ജോലി കിട്ടും. വീട്‌ വിട്ട്‌ മാറി താമസിക്കേണ്ടിവരും. സാമ്പത്തികരംഗത്ത്‌ നേട്ടമുണ്ടാകും. ഔദ്യോഗിക രംഗത്ത്‌ മികവ്‌ പ്രകടിപ്പിക്കും. ഷെയർ ബിസിനസ്സിൽ വൻവിജയം കൈവരിക്കും. കുടുംബസുഖക്കുറവുണ്ടാകും. സന്താനങ്ങളെകൊണ്ട്‌ ദുഃഖിക്കും.

സെപ്തംബർ

ഈ മാസം 7-​‍ാം തീയതി മുതൽ ഏതാണ്ട്‌ ശനി തുടങ്ങുന്നു. സാമ്പത്തികരംഗം പുഷ്‌ടിയാകും. പാഴ്‌ചിലവുകൾ വർദ്ധിക്കും. ദേഹാസ്വാസ്ഥ്യം ഉണ്ടാകും. രോഗശമനം കൈവരും. കുടുംബത്തിൽ സൽകർമ്മങ്ങൾ അനുഷ്‌ഠിക്കും. ഉദ്യോഗാർത്ഥികൾക്ക്‌ അനുകൂലമായ കാലമാണ്‌.

ഒക്‌ടോബർ

സഹോദരസഹായം ലഭിക്കും. സാമ്പത്തികമാന്ദ്യം അകലും. ശത്രുദോഷം അകലും. വിദ്യാർത്ഥികൾക്ക്‌ പഠനകാര്യത്തിൽ താല്പര്യം വർദ്ധിക്കും. കലാരംഗത്ത്‌ പ്രവർത്തിക്കുന്നവർക്ക്‌ അനുകൂലമായ കാലമാണ്‌. സ്വജനങ്ങൾക്കുവേണ്ടി പലവിധത്തിൽ സഹായങ്ങൾ ചെയ്യും. ബന്ധുജനങ്ങളിൽ നിന്നും സഹായങ്ങൾ ലഭിക്കും. ശ്രേയസ്‌കരമായ കർമ്മങ്ങൾ നടക്കും. പുണ്യകർമ്മങ്ങൾ അനുഷ്‌ഠിക്കും. സന്താനങ്ങൾക്കുവേണ്ടി ധാരാളം പണം ചെലവഴിക്കും. ഗൃഹനിർമ്മാണപ്രവർത്തനങ്ങൾ നടത്തും. ഊഹക്കച്ചവടത്തിലും ഷെയർ വ്യാപാരത്തിലും ലാഭം കൊയ്യുവാനാകും.

നവംബർ

നല്ല ഐശ്വര്യം നിറഞ്ഞ കാലഘട്ടമാണിത്‌. ഗൃഹനിർമ്മാണത്തിൽ പുരോഗതി ഉണ്ടാകും. പുതിയ വാഹനം വാങ്ങാൻ സാധിക്കും. മാതാവിന്റെ രോഗത്തിന്‌ മാറ്റം വരും. വിദ്യാർത്ഥികൾക്ക്‌ പഠിപ്പിൽ മുന്നേറാൻ സാധിക്കും. ശത്രുക്കൾ അകലും.

ഡിസംബർ

യാത്രകളിൽ അപകടം വരാതെ സൂക്ഷിക്കണം. കാർഷികവിളയ്‌ക്ക്‌ നല്ല വിലകിട്ടും. ആരോഗ്യനില മെച്ചപ്പെടും. ഗുരുസ്ഥാനിയർക്ക്‌ ആപത്തുകൾ വരും. സാമ്പത്തികനേട്ടങ്ങൾ പ്രതീക്ഷിക്കാം. മനസമാധാനം ലഭിക്കും. ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കും. പുണ്യകർമ്മാനുഷ്‌ഠാനങ്ങൾ നടത്തും. മംഗളകർമ്മങ്ങളിലും സൽക്കാരങ്ങളിലും പങ്കെടുക്കും.

Generated from archived content: varsham-5chingam.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English