കർക്കിടകക്കൂറ്‌

ജനുവരി

പുണർതത്തിന്റെ അവസാനത്തെ 15 നാഴിക പൂയം, ആയില്യം ഈ കൂറുകാർക്ക്‌ വ്യാപാരരംഗത്ത്‌ അഭിവൃദ്ധിയുണ്ടാകും. മേലുദ്യോഗസ്ഥൻമാരുടെ പ്രീതി സമ്പാദിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. യാത്രയിൽ അപകടം സംഭവിക്കാൻ സാധ്യതയുണ്ട്‌. വാഹനങ്ങളിൽ സൂക്ഷിച്ച്‌ സഞ്ചരിക്കണം.

ഫെബ്രുവരി

കുടുംബസംബന്ധമായ കാര്യങ്ങൾ മനസ്സിനെ അലട്ടികൊണ്ടിരിക്കും. ഗൃഹനിർമ്മാണത്തിനുവേണ്ടി ഭൂമി സ്വന്തമാക്കും. വർഷങ്ങളായി ചെയ്‌തുകൊണ്ടിരുന്ന വ്യവസായങ്ങളിൽ വിരമിച്ച്‌ പുതിയ ജോലി തേടിപ്പോകും. താമസസ്ഥലം മാറും. ഗൃഹനിർമ്മാണത്തിന്‌ ഒരുക്കങ്ങൾ തേടിപ്പോകും.

മാർച്ച്‌

വേണ്ടപ്പെട്ടവരുടെ വിയോഗംമൂലം ക്ലേശിക്കും. ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. കീർത്തിയും അംഗീകാരവും ലഭിക്കും. മുമ്പ്‌ കൊടുത്തിരുന്ന പണത്തിന്റെ ഒരു ഭാഗം തിരികെ കിട്ടും. പുണ്യക്ഷേത്രദർശനം നടത്തും. വിദ്യാർത്ഥികൾ മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവെക്കും.

ഏപ്രിൽ

ഉപരിപഠനത്തിനായി വിദേശങ്ങളിൽ പോകാൻ കഴിയും. പിതാവിന്റെ ആരോഗ്യസ്ഥിതിയിൽ മാറ്റം പ്രതീക്ഷിക്കാം. ശസ്‌ത്രക്രിയ കൂടാതെ രോഗശമനം കിട്ടും. ബന്ധുജനങ്ങൾക്കിടയിൽ അതൃപ്‌തി കൈവരും. ധനവരവ്‌ മെച്ചപ്പെടും.

മെയ്‌

ബന്ധുജനങ്ങൾക്കിടയിൽ അതൃപ്‌തി കൈവരും. ധനവരവ്‌ മെച്ചപ്പെടും. വിദേശരാജ്യങ്ങളിൽ പോകാനുളള തടസ്സം മാറിക്കിട്ടും. സന്താനങ്ങൾ മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവയ്‌ക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. നൂതന വസ്‌ത്രാഭരണങ്ങൾ വാങ്ങിക്കൂട്ടും.

ജൂൺ

സ്ഥാനമാനങ്ങൾ ലഭിക്കും. അനുകൂലമായ മാറ്റം ഉദ്യോഗസ്ഥർക്കുണ്ടാകും. കുടുംബ സംബന്ധമായ അലട്ടുകൾക്ക്‌ അറുതിവരികയില്ല. ഉപരിപഠനത്തിന്‌ വിദേശയാത്ര നടത്തും. കരാർ നിയമനം കിട്ടും.

ജൂലൈ

വിദ്യാർത്ഥികൾക്ക്‌ മെച്ചപ്പെട്ട പരീക്ഷാവിജയം ലഭിക്കും. സാമ്പത്തിക നഷ്‌ടങ്ങൾ വന്നുചേരും. തൊഴിൽരംഗത്ത്‌ സ്‌തംഭനം നേരിടും. പുതിയ ക്രയവിക്രയങ്ങൾക്ക്‌ കാലം അനുകൂലമാണ്‌.

ആഗസ്‌റ്റ്‌

ബന്ധുജനങ്ങളുടെ വിയോഗംമൂലം ക്ലേശിക്കേണ്ടിവരും. വിദേശത്ത്‌ ജോലി നഷ്‌ടപ്പെട്ടുവെന്ന്‌ കരുതിയവർക്ക്‌ പുനർനിയമനം കിട്ടും. ഉപരിപഠനത്തിന്‌ വിദേശയാത്ര നടത്തും. അവിചാരിതമായി ധനലാഭം ഉണ്ടാകും. കരാർ നിയമനം കിട്ടും.

സെപ്തംബർ

തൊഴിൽരംഗത്ത്‌ സ്തംഭനം നേരിടും. പുതിയ ക്രയവിക്രയങ്ങൾക്ക്‌ കാലം പ്രതികൂലമാണ്‌. വിദേശയാത്രക്കുളള വിഘ്‌നങ്ങൾ മാറിക്കിട്ടും. ഏറ്റെടുത്ത പണികൾ തൃപ്തികരമായി നിർവ്വഹിക്കും.

ഒക്‌ടോബർ

സൗഹൃദബന്ധങ്ങൾ ഉലയും. കുടുംബത്തിൽ സ്വത്ത്‌ തർക്കങ്ങൾ ഉണ്ടാകും. സാമ്പത്തികരംഗത്ത്‌ പരാജയം ഉണ്ടാകും. വ്യവഹാരങ്ങളിൽ ഒത്തുതീർപ്പ്‌ കല്പിക്കും. ആലോചനയില്ലാതെ പ്രവർത്തിക്കുക നിമിത്തം സാമ്പത്തികനഷ്‌ടം സംഭവിക്കും. അവിചാരിതമായി സുഹൃത്തുക്കളിൽ നിന്ന്‌ സഹായം ലഭിക്കും.

നവംബർ

മനസ്സിന്‌ അസ്വാസ്ഥ്യം അനുഭവപ്പെടും. സുഹൃത്തുക്കൾ സഹായിക്കും. വിദേശബന്ധങ്ങൾമൂലം ഗുണഫലം കിട്ടും. കിട്ടാനുളള പണം കുറച്ചുകിട്ടും. കുട്ടികൾ പരീക്ഷയിൽ നല്ല വിജയം കരസ്ഥമാക്കും. വായ്പകൾ അനുവദിച്ചു കിട്ടും. സന്താനങ്ങളുടെ ഉയർച്ചയിൽ സന്തോഷം പ്രകടിപ്പിക്കും.

ഡിസംബർ

കുടുംബബന്ധുക്കളുടെ ആകസ്‌മിക വിയോഗത്തിൽ മനസ്സു തളരും. ദൂരയാത്രകൾ ഒഴിച്ചുകൂടാനാകാതെ വരും. ഉദ്യോഗാർത്ഥികൾക്ക്‌ ജോലി ലഭിക്കും. ഉദരദന്തരോഗങ്ങൾക്ക്‌ സാധ്യതയുണ്ട്‌. സുഹൃത്തുക്കളുടെ സഹായസഹകരണങ്ങൾ ലഭിക്കും.

Generated from archived content: varsham-4karkidam.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here