മിഥുനക്കൂറ്‌

ജനുവരി

മകയിരത്തിന്റെ അവസാനത്തെ 30 നാഴിക തിരുവാതിര, പുണർതത്തിന്റെ അവസാനത്തെ 45 നാഴിക ഈ കൂറുകാർക്ക്‌ വിരോധികൾ ഉണ്ടാകും. തൊഴിൽരംഗത്ത്‌ സഹപ്രവർത്തകരുടെ സഹായം ലഭിക്കും. പിണങ്ങി നിൽക്കുന്ന ദമ്പതികൾക്ക്‌ കൂടി ചേരാനാകും.

ഫെബ്രുവരി

ഗൃഹനിർമ്മാണത്തിന്റെ തടസ്സങ്ങൾ മാറിക്കിട്ടും. കിട്ടേണ്ട പണം ഉടൻ കിട്ടും. പുതിയ തൊഴിൽ സാധ്യതകൾ വർദ്ധിക്കും. സാമ്പത്തികരംഗം പുഷ്‌ടമാകും. ജോലിയിൽ സ്ഥാനകയറ്റം കിട്ടും. തൊഴിൽ സ്ഥാപനങ്ങളിൽ ജീവനക്കാർ സഹകരിച്ച്‌ പ്രവർത്തിക്കും.

മാർച്ച്‌

ആത്മവിശ്വാസം വളരും. ബന്ധുസഹായം ലഭിക്കും. കലാകാരന്മാർ കീർത്തിനേടും. സ്വർണ്ണാഭരണങ്ങളും വസ്‌ത്രങ്ങളും വാങ്ങിക്കും. വരവിനേക്കാൾ ചിലവ്‌ വർദ്ധിക്കും.

ഏപ്രിൽ

രോഗദുരിതക്ലേശങ്ങളിൽനിന്ന്‌ മോചനം നേടും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. വിദേശരാജ്യങ്ങളിൽ മെച്ചപ്പെട്ട ജോലി കിട്ടും. ബന്ധുക്കൾ ആത്മാർത്ഥമായി സഹായസഹകരണങ്ങൾ നൽകും. പ്രവാസികൾക്ക്‌ നാട്ടിലെത്താനുളള അവസരം ലഭിക്കും.

മെയ്‌

ഗൃഹനിർമ്മാണത്തിനുളള സ്ഥലം മാതൃവഴിക്ക്‌ ലഭിക്കും. അധികാരച്ചിലവ്‌ ഉണ്ടാകും. സാമ്പത്തികരംഗത്ത്‌ പുത്തൻ ഉണർവ്വുണ്ടാകും. പുതിയ ഗൃഹവാഹനാദി ലാഭം കൈവരുന്നതാണ്‌.

ജൂൺ

സഹോദരൻമാരെകൊണ്ട്‌ ദുരിതങ്ങൾ വന്നുചേരും. ധാരാളം പണം കൈവശം വന്നുചേരും. യാത്രകളിൽനിന്ന്‌ പല നേട്ടങ്ങളും ഉളവാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ഗൃഹനിർമ്മാണം വേഗത്തിൽ നടക്കും.

ജൂലൈ

സഹോദരന്റെ രോഗത്തിന്‌ ശമനം കിട്ടും. ബന്ധുജന സഹായം ലഭിക്കും. ഐശ്വര്യപൂർണ്ണമായ ജീവിതത്തിന്‌ തുടക്കമിടും. വീട്ടിൽ മംഗളകർമ്മങ്ങൾ നടക്കും. സന്താനങ്ങളുടെ മികവുറ്റ പ്രകടനങ്ങളിൽ സന്തോഷം ഉണ്ടാകും.

ആഗസ്‌റ്റ്‌

വീട്ടിൽ മംഗളകർമ്മങ്ങൾ നടക്കും. ഗൃഹം സന്താനജനനത്താൽ അനുഗ്രഹീതമാകും. വിദ്യാർത്ഥികൾ പഠനരംഗത്ത്‌ മികവു കാണിക്കും. ശത്രുക്കൾ അകലും. യാത്രാസംബന്ധമായ തടസ്സങ്ങൾ മാറിക്കിട്ടും.

സെപ്തംബർ

ഏഴരശനിയുടെ പീഡകൾ അകലും. സഹോദരിസ്ഥാനീയരുടെ ദുരിതങ്ങൾ മാറിക്കിട്ടും. രാഷ്‌ട്രീയ പ്രവർത്തകർ, അഭിഭാഷകർ പൊതുപ്രവർത്തകർ എന്നിവർ അംഗീകാരം നേടും.

ഒക്‌ടോബർ

ഗൃഹനിർമ്മാണം പൂർത്തീകരിക്കും. പുതിയ വാഹനം വാങ്ങും. വ്യാപാരരംഗം അഭിവൃദ്ധിപ്പെടും. ഭാഗ്യദേവതയുടെ കടാക്ഷംമൂലം എല്ലാരംഗത്തും വിജയം കൈവരിക്കും. രോഗദുരിതക്ലേശങ്ങളിൽനിന്ന്‌ മോചനം കിട്ടും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും.

നവംബർ

രോഗദുരിതക്ലേശങ്ങളിൽനിന്ന്‌ മോചനം നേടും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. വിദേശരാജ്യങ്ങളിൽ മെച്ചപ്പെട്ട ജോലി കിട്ടും. ബന്ധുക്കൾ ആത്മാർത്ഥമായി സഹായസഹകരണങ്ങൾ നൽകും. ജോലിയിൽ സ്ഥാനകയറ്റം ലഭിക്കും.

ഡിസംബർ

കുടുംബസംബന്ധമായ ക്ലേശങ്ങൾ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. ഭാര്യാഭർതൃബന്ധം ഉലച്ചിൽ തട്ടാതെ സൂക്ഷിക്കണം. ഗൃഹനിർമ്മാണം മന്ദഗതിയിലാകും. വളരെ ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടിവരും. വിദേശത്തുളള സുഹൃത്തുക്കളിൽനിന്ന്‌ തക്കസമയത്ത്‌ സഹായം ലഭിക്കും.

Generated from archived content: varsham-3midhunam.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here