ഇടവക്കൂറ്‌

ജനുവരി

കാർത്തികയുടെ അവസാനത്തെ 45 നാഴിക രോഹിണി, മകയിരത്തിന്റെ 30 നാഴിക മുടങ്ങിക്കിടന്നിരുന്ന മരാമത്തുപണികൾ പുനരാരംഭിക്കും. മന്ദീഭവിച്ച പ്രവർത്തനങ്ങൾക്ക്‌ നവജീവനുണ്ടാകും. തൊഴിൽരംഗത്ത്‌ സഹപ്രവർത്തകരുടെ സഹായം ഉണ്ടാകും. വിരോധികൾ ധാരാളം ഉണ്ടാകും.

ഫെബ്രുവരി

പിണങ്ങി നിൽക്കുന്ന ദമ്പതികൾക്ക്‌ കൂടിചേരാനാകും. സന്താനങ്ങളുടെ ഉപരിപഠനത്തിന്‌ ധാരാളം പണം ചിലവഴിക്കും. വാണിജ്യം,വ്യവസായം എന്നീ മേഖലയിലുളളവർക്ക്‌ ലോണുകളും ക്രഡിറ്റ്‌ സൗകര്യങ്ങളും ഉപയോഗപ്പെടുത്താനാകും.

മാർച്ച്‌

ഗുണദോഷസമ്മിശ്രമായ കാലമാണ്‌. വരുമാനത്തേക്കാൾ കൂടുതൽ ചിലവ്‌ ഉണ്ടാകും. സ്‌നേഹിതന്മാരിൽനിന്നും ബന്ധുക്കളിൽനിന്നും അകൽച്ചയുണ്ടാകും. ഹിതകരമല്ലാത്ത വാർത്തകൾ ശ്രവിക്കും. രോഗാദിക്ലേശങ്ങൾകൊണ്ട്‌ വിഷമിക്കും. സന്താനങ്ങളുടെ കൂടെ വിദേശയാത്രയ്‌ക്ക്‌ സാധ്യത കാണുന്നുണ്ട്‌.

ഏപ്രിൽ

മാതാവിന്‌ അസുഖങ്ങൾ വന്നുചേരും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കുറയാനും രോഗാദിക്ലേശങ്ങൾകൊണ്ട്‌ വിഷമിക്കാനും ഇടയുണ്ട്‌. പൊതുവെ ഗൃഹത്തിൽ ഐശ്വര്യം കളിയാടും. സന്താനസുഖവും കുടുംബസുഖവും ഉണ്ടാകും. പല മാർഗ്ഗങ്ങളിൽകൂടി ധനം വന്നുചേരും.

മെയ്‌

സർക്കാർതലത്തിൽ ജോലി ചെയ്യുന്നവർക്ക്‌ അനായാസേന പ്രമോഷൻ ലഭിക്കും. കൃഷി, നാൽക്കാലികളെകൊണ്ട്‌ ആദായം ഉണ്ടാകും. ജോലിയിൽ കയറ്റം കിട്ടും. സ്ഥാനമാനങ്ങൾ ലഭിക്കും. മനസ്സന്തുഷ്‌ടി ലഭിക്കും.

ജൂൺ

ജോലിയിൽ കയറ്റവും സ്ഥാനമാനങ്ങളും ലഭിക്കും. സ്‌നേഹിതന്മാരുടെ സഹായങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾ പരീക്ഷകളിൽ വിജയം കൈവരിക്കും. രോഗശമനം കൈവരും.

ജൂലായ്‌

അനുകൂലമായ സ്ഥലമാറ്റം ലഭിക്കും. വ്യവഹാരാദികളിൽ വിജയം നേടും. കുടുംബക്ഷേത്രത്തിൽ സൽകർമ്മങ്ങൾ മഹദ്‌വ്യക്തികളുമായി സമ്പർക്കം പുലർത്തും. ആരോഗ്യനില മെച്ചപ്പെടും. അവിചാരിത ധനലാഭം ഉണ്ടാകും.

ആഗസ്‌റ്റ്‌

ഗൃഹനവീകരണം നടക്കും. വാഹനലാഭം കൈവരും. അംഗീകാരവും പ്രശസ്‌തിയും ലഭിക്കും. നൂതനവസ്‌ത്രാഭരണാദിലാഭം ഉണ്ടാകും. കൂടുതൽ തൊഴിൽ അവസരങ്ങളുണ്ടാകും.

സെപ്തംബർ

സ്ഥാനമാനലാഭവും അംഗീകാരവും ലഭിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. വിദ്യാർത്ഥികൾ പരീക്ഷകളിൽ ഉന്നതവിജയം നേടും. ശത്രുക്കൾ അകലും.

ഒക്‌ടോബർ

പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. കൂടുതൽ തൊഴിൽ അവസരമുണ്ടാകും. സന്താന ജനനത്താൽ ഗൃഹം അനുഗ്രഹീതമാകും. വിദ്യാർത്ഥികൾ പരീക്ഷകളിൽ ഉന്നതവിജയം നേടും.

നവംബർ

വിദേശയാത്രയ്‌ക്ക്‌ യോഗം ഉണ്ടാകും. മംഗളകർമ്മങ്ങൾ നടക്കും. ഗൃഹനവീകരണം നടത്തും. വ്യവസായരംഗത്ത്‌ ഉണർവുണ്ടാകും. അംഗീകാരവും പ്രശസ്‌തിയും ലഭിക്കും. നൂതനവസ്‌ത്രാഭരണാദിലാഭം കൈവരിക്കും.

ഡിസംബർ

അംഗീകാരവും പ്രശസ്തിയും ലഭിക്കും. ധനനഷ്‌ടം ഉണ്ടാകും. യാത്രാദുരിതങ്ങൾ ഏറും. വ്യവഹാരങ്ങൾ ഉണ്ടാകും. വളരെക്കാലത്തെ ദുരിതങ്ങളിൽനിന്നും മോചനം ലഭിക്കും. ഗൃഹനിർമ്മാണത്തിന്റെ തടസ്സങ്ങൾ മാറിക്കിട്ടും.

Generated from archived content: varsham-2edavam.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here