മേടക്കൂറ്‌

ജനുവരി

അശ്വതി, ഭരണി, കാർത്തികയുടെ ആദ്യത്തെ 15 നാഴിക ജനുവരി 2004 ഈ കൂറുകാർക്ക്‌ പല മാർഗ്ഗങ്ങളിൽകൂടി ധനം വന്നുചേരും. മാതാവിന്‌ അസുഖങ്ങൾ വന്നുചേരും. സിനിമ, സീരിയൽ രംഗത്തുളളവർക്ക്‌ ധാരാളം അവസരങ്ങൾ ഉണ്ടാകും. അവിവാഹിതരുടെ വിവാഹം നടക്കും. സ്വജനവിരോധം, ധനനഷ്‌ടം ഇവ ഉണ്ടാകും. മാനസിക പിരിമുറുക്കം അനുഭവപ്പെടും.

ഫെബ്രുവരി

വിദേശയാത്രക്ക്‌ സാധ്യത കാണുന്നു. ഉദ്യോഗത്തിന്‌ ശ്രമിക്കുന്നവർക്ക്‌ അതിന്‌ അവസരം ഉണ്ടാകും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. പല പ്രശ്‌നങ്ങൾക്കും സമർത്ഥമായി പരിഹാരം കാണാൻ സാധിക്കും. വിലപ്പെട്ട സമ്മാനങ്ങൾ ലഭിക്കും. സന്താനങ്ങളോടൊപ്പം വിദേശയാത്രയ്‌ക്ക്‌ സാധ്യത കാണുന്നു. സ്വജനവിരോധം, ധനനഷ്‌ടം ഇവ ഉണ്ടാകും.

മാർച്ച്‌

സാമ്പത്തികനില ഭദ്രമാകും. പല കാര്യങ്ങളിലും ആത്മവിശ്വാസം വർദ്ധിക്കും. ക്രയവിക്രയങ്ങളിൽനിന്ന്‌ നേട്ടമുണ്ടാകും. വിദേശത്തുളളവർ നാട്ടിലേക്ക്‌ വരാൻ സാധ്യത ഉണ്ട്‌. എല്ലാരംഗത്തും ഉത്സാഹവും, കാര്യവിജയവും ഉണ്ടാകും. ആരാധനാലയങ്ങളിൽ സന്ദർശനം നടത്തും. വിവാഹവിഷയത്തിൽ ചില ക്ലേശങ്ങൾ ഉണ്ടാകും. കുടുംബത്തിൽ രോഗാദിക്ലേശങ്ങൾമൂലം വിഷമിക്കും.

ഏപ്രിൽ

മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. രാഷ്‌ട്രീയ സാമൂഹ്യരംഗങ്ങളിൽ നേട്ടങ്ങൾ കൈവരിക്കും. വിദേശവ്യാപാരരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക്‌ ധാരാളം ഓഡറുകൾ ലഭിക്കും. വാദപ്രതിവാദങ്ങളിൽ പങ്കെടുക്കും. ശത്രുക്കളിൽനിന്ന്‌ ഉപദ്രവങ്ങൾ ഉണ്ടാകും. ആരാധനാലയങ്ങളിൽ സന്ദർശനം നടത്തുവാൻ കഴിയും.

മെയ്‌

കുടുംബത്തിൽ രോഗാദിക്ലേശങ്ങൾ മൂലം കുടുംബാന്തരീക്ഷം മോശമാകും. സാമൂഹ്യരംഗത്ത്‌ നേട്ടങ്ങൾ കൈവരിക്കും. സഹോദരങ്ങളുമായി ഭിന്നത ഉണ്ടാകും. അണികളിൽ സ്വാധീനം കുറയും. ദൈവീക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. സൽപ്പേര്‌ നിലനിർത്താൻ ശ്രമിക്കും. മരാമത്തുപണികൾക്ക്‌ തടസ്സം നേരിടും. വാദപ്രതിവാദങ്ങളിൽ പങ്കെടുക്കും.

ജൂൺ

ഗാർഹിക ജീവിതത്തിൽ ഐക്യവും സന്തോഷവും കളിയാടും. കർമ്മരംഗങ്ങളിൽ അത്ഭുതകരമായ പുരോഗതി ഉണ്ടാകും. ഏറ്റെടുക്കുന്ന ജോലി ഭംഗിയായും കൃത്യമായും നിർവഹിക്കും. പ്രേമബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും. രാഷ്‌ട്രീയ നേതാക്കന്മാർക്ക്‌ വിജയം കൈവരിക്കും. പല പ്രതീക്ഷകളും ഫലവത്താകും. പ്രതീക്ഷിക്കുന്നതിലുമധികം ഗുണഫലങ്ങൾ സിദ്ധിക്കും.

ജൂലായ്‌

സന്താനസുഖവും കുടുംബസുഖവും ഉണ്ടാകും. അഭിപ്രായവ്യത്യാസം മാറികിട്ടും. സിനിമ, സീരിയൽ രംഗത്തുളളവർക്ക്‌ കാലം അനുകൂലമാണ്‌. മാതാവിന്‌ അസുഖങ്ങൾ വന്നുചേരും. അല്പം ധനനഷ്‌ടം സംഭവിക്കും. ഭൂമി സംബന്ധമായ ഇടപാടുകളിൽനിന്ന്‌ നേട്ടമുണ്ടാകും. ഉദ്യോഗത്തിന്‌ ശ്രമിക്കുന്നവർക്ക്‌ അതിന്‌ അവസരം ഉണ്ടാകും.

ആഗസ്‌റ്റ്‌

കർമ്മരംഗങ്ങളിൽ അത്ഭുതകരമായ പുരോഗതി ഉണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ഏറ്റെടുക്കുന്ന ജോലി ഭംഗിയായി നിർവ്വഹിക്കും. ജോലിയിൽ നന്നായി തിളങ്ങാൻ സാധിക്കും. കലാകായികരംഗത്ത്‌ ഉളളവർക്ക്‌ പല സമ്മാനങ്ങളും പാരിതോഷികങ്ങളും ലഭിക്കും. സ്‌നേഹബന്ധങ്ങൾ വിജയത്തിൽ കലാശിക്കും.

സെപ്തംബർ

ഈ മാസം 7-​‍ാം തീയതി മുതൽ കണ്ടകശനി ആരംഭിക്കും. കുടുംബസുഖക്കുറവ്‌ ഉണ്ടാകും. യാത്രകൾ ആവശ്യമായിവരും. ആരോഗ്യനില തൃപ്‌തികരമല്ല. വ്യാപാരവ്യവസായത്തിൽ വിജയം കൈവരിക്കും. അവിചാരിതമായി ധനനഷ്‌ടം വന്നുചേരും. ടെസ്‌റ്റുകളിലും പരീക്ഷകളിലും ഉന്നതവിജയം നേടാൻ കഴിയും. ശത്രുക്കളിൽനിന്ന്‌ ഉപദ്രവങ്ങൾ ഉണ്ടാകും. ഐ.ടി. മേഖലയിലുളളവർക്ക്‌ അവരുടെ വിലപിടിപ്പുളള ഉപകരണങ്ങൾ കേടുവന്നു പോകും.

ഒക്‌ടോബർ

തൊഴിൽരംഗത്ത്‌ അഭിവൃദ്ധിയുണ്ടാകും. സാമ്പത്തികനില ഭദ്രമാകും. വിദേശത്തുളളവർ നാട്ടിലേക്ക്‌ വരാൻ സാധ്യതയുണ്ട്‌. മന്ത്രിമാർക്കും എം.എൽ.എമാർക്കും ജനപിന്തുണയും വിശ്വാസവും ഉണ്ടാകും. മേലുദ്യോഗസ്ഥൻമാരുടെ പ്രീതി സമ്പാദിക്കും. വിദേശവ്യാപാരരംഗത്ത്‌ പ്രവർത്തിക്കുന്നവർക്ക്‌ ധാരാളം ഓഡറുകൾ ലഭിക്കും.

നവംബർ

യാത്രയിൽ അപകടം സംഭവിക്കും. വാദപ്രതിവാദങ്ങളിൽ പങ്കെടുക്കും. ശത്രുക്കളിൽനിന്നും ഉപദ്രവങ്ങൾ ഉണ്ടാകും. ആരാധനാലയങ്ങളിൽ സന്ദർശനം നടത്തും. പരീക്ഷകളിൽ വിജയം കൈവരിക്കും. പിണങ്ങിനിന്നവർ രമ്യതയിൽ എത്തിച്ചേരും. ലോണുകളും ക്രഡിറ്റ്‌ സൗകര്യങ്ങളും എളുപ്പത്തിൽ കിട്ടും.

ഡിസംബർ

പല പ്രകാരത്തിലുളള വീഴ്‌ചകൾ ഉണ്ടാവാൻ സാധ്യതയുണ്ട്‌. ഭൂമി സംബന്ധമായ ഇടപാടുകളിൽ നിന്നും നേട്ടമുണ്ടാകും. ഉദ്യോഗത്തിന്‌ ശ്രമിക്കുന്നവർക്ക്‌ അതിന്‌ അവസരം ഉണ്ടാകും. പല പ്രശ്‌നങ്ങൾക്കും സമർത്ഥമായി പരിഹാരം കാണാൻ സാധിക്കും. വിദേശത്തുളളവർ നാട്ടിലേക്ക്‌ വരാൻ സാധ്യതയുണ്ട്‌. മന്ത്രിമാർക്കും എം.എൽ.എമാർക്കും ജനപിന്തുണയും വിശ്വാസവും ഉണ്ടാകും.

Generated from archived content: varsham-1medam.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English